അനുബന്ധ വാര്‍ത്തകള്‍
- കടത്തിയ നൂറുകിലോയിലധികം സ്വർണം കൊണ്ടുപോയത് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേയ്ക്ക്
- ആര്‍ക്കാണ് ധോണി വിരമിക്കണമെന്ന് നിര്‍ബന്ധം ? ഇന്ത്യയെ ജയത്തിലെത്തിയ്ക്കാം എന്ന ആത്മവിശ്വാസമുള്ളിടത്തോളം കാലം അദ്ദേഹം കളിയ്ക്കട്ടെ: ഗംഭീർ
- 'ഒരു ജ്വല്ലറി ഉദ്ഘാടനത്തിനിടെ അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്തു, മറക്കാനാവാത്ത അനുഭവമായിരുന്നു അത്'
- ആറ് കിലോമീറ്ററിന് അവശ്യപ്പെട്ടത് 9,200 രൂപ. പിഞ്ചുകുഞ്ഞ് ഉൾപ്പടെ കൊവിഡ് രോഗികളെ ഇറക്കിവിട്ട് ആംബുലൻസ് ഡ്രൈവർ
- നൽകിയത് തെറ്റായ വിവരങ്ങൾ, ബെംഗളുരുവിൽ 3,000 ലധികം കൊവിഡ് രോഗികളെ കാണാനില്ല
എനിയ്ക്കെതിരെ ഒരു സംഘം പ്രവർത്തിയ്ക്കുന്നു, അവർ വ്യാജ പ്രചരണങ്ങൾ നടത്തുകയാണ്: വെളിപ്പെടുത്തി എആർ റഹ്‌മാൻ
ബോളിവുഡില്‍ തനിക്കെതിരെ ഒരു സംഘം പ്രവർത്തിയ്ക്കുന്നുണ്ടെന്നും അവർ തെറ്റായ പ്രചരണങ്ങൾ നടത്തുകയാണെന്നും തുറന്നുപറഞ്ഞ് എആർ റഹ്‌മാൻ. ഒരു എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്നെ ചിലർ തിരഞ്ഞുപിടിച്ച് ആക്രമിയ്ക്കുന്നതായി എ ആർ റഹ്ന്മാൻ ആരോപണം ഉന്നയിച്ചത്.
ബോളിവുഡില്‍ അടുത്തകാലത്തായി വളരെ കുറച്ച് ചിത്രങ്ങള്‍ക്ക് മാത്രമാൺ എആർ റഹ്‌മാൻ സംഗിതം നൽകിയത് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് റഹ്‌മാന്റെ വെളിപ്പെടുത്തൽ. 'ഞാന്‍ നല്ല സിനിമകളോട് ഒരിയ്ക്കലും നോ പറഞ്ഞിട്ടില്ല. എനിക്കെതിരെ തെറ്റായ പ്രചരണങ്ങളുമായി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. 'ദില്‍ ബേചാര' എന്ന സിനിമയ്ക്കായി സംവിധായകന്‍ മുകേഷ് ഛബ്ര എന്നെ സമീപിക്കുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ നാല് പാട്ടുകള്‍ക്ക് ഞാന്‍ ഞാൻ ചിട്ടപ്പെടുത്തി നൽകി.
അദ്ദേഹം എന്നോടു കുറേ പിന്നാമ്പുറ കഥകള്‍ പറഞ്ഞു. റഹ്‌മാന് പിന്നാലെ പോകേണ്ടെന്നെല്ലാം അദ്ദേഹത്തോട് പലരും പറഞ്ഞുവത്രേ. എന്തുകൊണ്ടാണ് നല്ല സിനിമകള്‍ എന്നെ തേടി വരാത്തത് എന്ന് പിന്നീട് ആലോചിച്ചപ്പോള്‍ എനിക്ക് മനസ്സിലായി. എനിക്കെതിരെ പലരും പ്രവര്‍ത്തിക്കുന്നു. വിധിയിലും ഈശ്വരനിലും ഞാന്‍ വിശ്വസിക്കുന്നുണ്ട്. നല്ല സിനിമകളുടെ ഭാഗമാകാന്‍ എന്നും ശ്രമിക്കുന്നുമുണ്ട്.' റഹ്‌മാന്‍ പറഞ്ഞു.