അനുബന്ധ വാര്‍ത്തകള്‍
- 928015 പേർ ഇപ്പോഴും ക്യാംപുകളിൽ, എല്ലാ ദുരിതബാധിതർക്കും സഹായം ലഭ്യമാക്കും; ഇ ചന്ദ്രശേഖരൻ
- പ്രളയക്കെടുതി; അച്ഛന് നല്കിയ ഒരു ഏക്കര്‍ സ്ഥലം ദുരിതാശ്വാസത്തിന് കൈമാറി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും അനുജനും
- ആ വ്യാജ പ്രചാരണത്തിനു പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസ്?
- കേരളത്തിനായി നാല് ദിവസം കൊണ്ട് പേടിഎം ശേഖരിച്ചത് 30 കോടി രൂപ
- സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു; ഇനി കനത്ത മഴയ്ക്ക് സാധ്യതയില്ല
പ്രളയക്കെടുതിയിൽ കൈത്താങ്ങായവർക്ക് ടെറസ്സിൽ നിന്നൊരു 'താങ്ക്‌സ്'
പ്രളയക്കെടുതിയിൽ കൈത്താങ്ങായവർക്ക് ടെറസ്സിൽ നിന്നൊരു 'താങ്ക്‌സ്'
പ്രളയക്കെടുതിയിൽ ജീവൻ രക്ഷിച്ച നാവികസേനാംഗങ്ങൾക്ക് നന്ദിയറിയിച്ച് കൊച്ചിയിലെ ഒരു കുടുംബം. വ്യത്യസ്‌തമായ രീതിയിൽ ടെറസ്സിൽ 'താങ്ക്‌സ്' എന്നെഴുതിയാണ് നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് വര്‍മയ്ക്കും സംഘത്തിനും ഇവർ നന്ദിപ്രകാശിപ്പിച്ചത്.
വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആലുവ ചെങ്ങമനാട് നിന്നും പതിനേഴാം തീയതിയാണ് കെട്ടിടത്തിന്റെ ടെറസിന്റെ മുകളില്‍ നിന്ന് മലയാളി കമാന്‍ഡര്‍ വിജയ് വര്‍മയും സംഘവും ഗര്‍ഭിണിയായ സജിത ജബീലിനെ രക്ഷിച്ചത്.
അതീവ ഗുരുതരാവസ്ഥയിലാണ് നേവി സജിതയെ രക്ഷിച്ചത്. രക്ഷപ്പെട്ട അന്നു തന്നെ സജിത കൊച്ചി സൈനിക ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.