സുഷാന്തിന്റെ അവസാനത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ് അമ്മയെക്കുറിച്ച്

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 14 ജൂണ്‍ 2020 (15:54 IST)
സുഷാന്ത് സിങ് അവാസാനമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് അമ്മയെ കുറിച്ച്. അമ്മയുടെ ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രം തന്റെ ചിത്രത്തോടൊപ്പം ചേർത്ത കൊളാഷാണ് ഉള്ളിൽ തൊടുന്ന വാക്കുകളുമായി സുഷാന്ത് പങ്കുവച്ചത്. ഒരാഴ്ചയ്ക്ക് മുൻപാണ് സുഷാന്ത് ഇൻസ്റ്റഗ്രാമിൽ അവസാനത്തെ പോസ്റ്റ് പങ്കുവച്ചത്.

'കണ്ണുനീർ തുള്ളികളിൽ നിന്ന് ബാഷ്പീകരിക്കപ്പെടുന്ന മങ്ങിയ ഭൂതകാലം, അവസാനിയ്ക്കാത്ത സ്വപ്നങ്ങൾ തീർക്കുന്ന പുഞ്ചിരി. വേഗത്തിൽ ഓടുന്ന ജീവിതം ഇവ രണ്ടിനുമിടയിൽ സമവായത്തിന് ശ്രമിയ്ക്കുന്നു' എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് സുഷാന്ത് കുറിച്ചത്. സുഷാന്തിന്റെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ഇൻസ്റ്റഗ്രാം പോസ്റ്റ്നെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട് എന്നാണ് വിവരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :