1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bollywood Actor Sushant Singh Rajput found dead

ബോളിവുഡ് താരം സുഷാന്ത് സിങ് രാജ്‌പുത് തൂങ്ങിമരിച്ചനിലയിൽ

വാർത്തകൾ
മുംബൈ: ബോളിവുഡ് താരം സുഷാന്ത് സിങ് രാജ്‌പുത് മരിച്ചനിലയിൽ. 34 കാരനായ സുഷാന്തിനെ മുംബൈയിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആതമത്യയാണ് എന്നാണ് സംശയം. ധോണിയുടെ ജീവിതകഥ പറഞ്ഞ എംഎസ് ധോണി ദ് അൺടോൾഡ് സ്ടോറി എന്ന സിനിമയിൽ ധോണിയായി വേഷമിട്ടത് സുഷാന്ത് രാജ്പൂത് ആയിരുന്നു. 
 
കൈ പൊ ചെ എന്ന സിനിമയിലൂടെയായിരുന്നു ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. പത്തോളം ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിച്ചോര എന്ന ചിത്രമാണ് അവസാനമായി റിലീസ് ചെയ്ത സിനിമ. സുഷാന്തിന്റെ മുൻ മനേജർ ദിഷ സാലിയൻ ദിവസങ്ങൾക്ക് മുൻപ് ആത്മത്യ ചെയ്തിരുന്നു.  
About Writer
വെബ്ദുനിയ ലേഖകൻ