സുഷാന്തിന്റെ മുൻ മാനേജർ ദിവസങ്ങൾക്ക് മുൻപ് ജീവനൊടുക്കി, ഇരു മരണങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 14 ജൂണ്‍ 2020 (15:32 IST)
യുവ നടൻ സുഷാന്ത് സിങ്ങിന്റെ മരണം ബോളിവുഡിനെ അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചിരിയ്ക്കുകയാണ്. സുഷാന്ത് ആത്മഹത്യ ചെയ്തു എന്ന് പലരും വിശ്വാസിയ്ക്കാൻ കൂട്ടാക്കിയിട്ടില്ല. ആറ് ദിവസങ്ങൾക്ക് മുൻപ് സുഷാന്തിന്റെ മുൻ മാനേജർ ദിഷ സാലിയൻ ആത്മഹത്യ ചെയ്തിരുന്നു. അതിനാൽ ഇരുവരുടെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്നാണ് പൊലീസ് ആദ്യ ഘട്ടത്തിൽ അന്വേഷിയ്ക്കുന്നത്.

മുൻ മാനേജറുടെ മരണത്തെ തുടർന്ന് സുഷാന്ത് മനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് സൂചനകൾ ഉണ്ട്. ഇരുവരും തമ്മിൽ സാമ്പത്തികമോ അല്ലാതെയോ ഏതെങ്കിലും തരത്തുലുള്ള ഇടപാടുകൾ ഉണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിയ്ക്കും. ഇതുമായി ബന്ധപ്പെട്ട് സുഷാന്തിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ഉടൻ തന്നെ ചോദ്യം ചെയ്യും എന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :