ജീവിതം സിനിമയായാൽ ആര് അഭിനയിയ്ക്കണം ? ദുൽഖർ മതിയെന്ന് സുരേഷ് റെയ്ന !

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 14 ജൂണ്‍ 2020 (13:57 IST)
കയികരംഗത്തുള്ള താരങ്ങളൂടെ ജീവിതം ആസ്പദമാക്കി ഇന്ത്യയിൽ നിരവധി സിനിമകൾ
വന്നിട്ടുണ്ട്. മിൽക്ക സിങ്, മഹേന്ദ്ര സിങ് ധോണി എന്നിവരുടെ ജീവിത കഥ അതേ പേരിൽ തന്നെ സിനിമയായി. തന്റെ ജീവിതം സിനിമയാവുകയാണെങ്കിൽ ആര് നായകനവണം എന്ന് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് ക്രിക്കറ്റ് താരം സുരേഷ് റെയ്ന. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയിലാണ് റെയ്നയുടെ മറുപടി.

സ്വന്തം ജിവിതം സിനിനയാവുകയാണെങ്കിൽ ആരായിരിയ്ക്കും നായകൻ എന്ന ചോദ്യമെത്തി. അതിന് രണ്ട് താരങ്ങളെയാണ് റെയ്ന നിർദേശിച്ചത്. അതിലൊന്ന് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ. ബോളിവുഡ് താരം ഷാഹിദ് കപൂർ ആയിരുന്നു മറ്റൊരു താരം. 'ദുല്‍ഖര്‍ സല്‍മാനോ ഷാഹിദ് കപൂറോ ആകും ഉചിതമെന്നാണ് എനിക്കു തോന്നുന്നത്' റെയ്‌ന പറഞ്ഞു.

മാസങ്ങള്‍ക്കു മുന്‍പ് സുരേഷ് റെയ്‌നയുമായി ചെന്നൈയില്‍വച്ച്‌ കണ്ടുമുട്ടിയ സംഭവം വിവരിച്ച്‌ ദുല്‍ഖര്‍ അദ്ദേഹവുമൊത്തുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ചെനൈ സൂപ്പർ ക്ങ്സിന്റെ അരാധകനാണ് താനെന്ന് ഇൻസ്റ്റഗ്രാമിൽ ദുൽഖർ കുറിച്ചു. ദ സോയ ഫാക്ടര്‍' എന്ന ബോളിവുഡ് ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ നിഖില്‍ ഖോഡയുടെ വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :