പങ്കാളികള്‍ ഒരുമിച്ചിരുന്ന് പോണ്‍ ദൃശ്യങ്ങള്‍ കണ്ടാല്‍ നേട്ടങ്ങള്‍ പലതാണ്!

 health , life style , couples , romance , love , സ്‌ത്രീ , പ്രണയം , അശ്ലീല ദൃശ്യം , പോണ്‍
Last Updated: തിങ്കള്‍, 11 ഫെബ്രുവരി 2019 (18:33 IST)
പോണ്‍ വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും വന്നിട്ടില്ല. പുരുഷന്മാരെ പോലെ സ്‌ത്രീകളും ഈ സമയം പോക്കിനെ ഇഷ്‌ടപ്പെടുന്നവരാണ്. അമിതമായുള്ള ഈ ശീലം മനുഷ്യമനസിനെ ഒരു പരിധിവരെ
താളംതെറ്റിക്കുകയും രതി വൈകൃതങ്ങളിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്.

എന്നാല്‍ പങ്കാളികള്‍ തമ്മിലുള്ള ആത്മന്ധം വര്‍ദ്ധിപ്പിക്കുന്നതിന് പോണ്‍ വീഡിയോ ഒരുമിച്ചിരുന്ന് കാണുന്നത് സഹായിക്കുമെന്നാണ് ഒരു വിഭാഗം വിദഗ്ദര്‍ അവകാശപ്പെടുന്നത്. പ്രണയ ജീവിതത്തിന്റെ ആയുസ് ഇതോടെ ഇരട്ടിയാകുമെന്നാണ് ഇവരുടെ വാദം.

പോൺ ദൃശ്യങ്ങള്‍ ഒരിമിച്ചിരുന്ന് കാണുന്നത് പങ്കാളികൾ തമ്മിലുള്ള അടുപ്പം കൂട്ടുകയും ലൈംഗിക താത്പര്യങ്ങൾ തുറന്നു പറയാനുള്ള മനോബലം ലഭിക്കുകയും ചെയ്യും. പരസ്‌പരം എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാനുള്ള അവസരം കൂടിയാണിത്.

പോൺ ചിത്രങ്ങൾ ഒരുമിച്ച് കാണുന്ന ദമ്പതിമാർ കിടപ്പുമുറിയുടെ പുറത്തും എല്ലാം പങ്കുവയ്‌ക്കും. ജീവിത സന്തോഷത്തിന് പുതുവഴികൾ തേടുന്ന ഇവരുടെ പ്രണയബന്ധത്തിന് എന്നും പുതുമ ലഭിക്കും. അതേസമയം, ചില ദമ്പതിമാരിൽ ഇക്കാര്യങ്ങള്‍ക്ക് വിപരീതമായി സംഭവിക്കാനും സാധ്യതകളുണ്ടെന്ന് പഠനം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :