ഇരട്ടക്കുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് സണ്ണി ലിയോൺ !

Last Modified തിങ്കള്‍, 11 ഫെബ്രുവരി 2019 (18:19 IST)
തന്റെ ഇരട്ടക്കുട്ടികളുടെ ആദ്യ കൊച്ചുകുടുംബത്തോടൊപ്പം ആഘോഷമാക്കിയിരിക്കുകയാണ് ബോളിവുഡ് താര സുന്ദരി സണ്ണി ലിയോൺ. അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നീ ഇരട്ട ആൺകുട്ടികളുടെ പിറന്നാളാണ് ഭർത്താവ് ഡാനിയൽ വെബറിനും മകൾ നിശ കൌർ വെബർക്കുമൊപ്പം ആഘോഷമാക്കിയത്.

പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ സണ്ണി ലിയോൺ തന്റെ ഇൻസ്റ്റഗ്രാമിലുടെ പങ്കുവച്ചു. ‘വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ് എനിക്കിപ്പോഴുള്ളത് . ജീവിതത്തിലെ ഓരോ നിമിഷവും കുടുംബത്തോടൊപ്പം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു‘ എന്ന് സണ്ണി ലിയോൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2017ലാണ് ആദ്യ പെൺകുഞ്ഞിനെ സണ്ണിലിയോണും ഡാനിയലും ദത്തെടുക്കുന്നത്. വടക ഗർഭ പാത്രത്തിലൂടെയാണ് കഴിഞ്ഞ വർഷം ഇരുവർക്കും ഇരട്ട ആൺകുട്ടികൽ ജനിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :