1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Sunitha Devdas FB post- Sabarimala

രാഹുലിന്റേയും പി സിയുടേയുമൊന്നും നെഞ്ചത്ത് കയറാനുള്ള അവസരം നഷ്‌ടമായി: സുനിത ദേവദാസ്

രാഹുലിന്റേയും പി സിയുടേയുമൊന്നും നെഞ്ചത്ത് കയറാനുള്ള അവസരം നഷ്‌ടമായി: സുനിത ദേവദാസ്

സുനിത ദേവദാസ്
ശബരിമലയിൽ സ്‌ത്രീകൾക്ക് പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട് അഭിപ്രായവുമായി സുനിത ദേവദാസ് രംഗത്ത്. 'ഓരോരുത്തരുടെ വെല്ലുവിളിയും ഭീഷണിയും അട്ടഹാസവും കാണുമ്പോൾ അയ്യപ്പനെ കാണാൻ പോകണം എന്ന് തോന്നും. പക്ഷെ എത്ര ശ്രമിച്ചിട്ടും ഒരു പൊടിക്ക്‌ പോലും ദൈവവിശ്വാസമോ അയ്യപ്പനെ കാണാൻ പൂതിയോ വരുന്നില്ല. ഈ കീടാണുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത്‌ പോയി നോക്കണമെങ്കിൽ പോലും അങ്ങോട്ട്‌ ഒന്ന് പോകണമെന്ന് തോന്നേണ്ടെ? തോന്നുന്നില്ല' എന്ന് സുനിത ഫേസ്‌ബുക്കിൽ കുറിച്ചു.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
ഓരോരുത്തരുടെ വെല്ലുവിളിയും ഭീഷണിയും അട്ടഹാസവും കാണുമ്പൊ അയ്യപ്പനെ കാണാൻ പോകണം എന്ന് തോന്നും.
 
പക്ഷെ എത്ര ശ്രമിച്ചിട്ടും ഒരു പൊടിക്ക്‌ പോലും ദൈവവിശ്വാസമൊ അയ്യപ്പനെ കാണാൻ പൂതിയോ വരുന്നില്ല.
 
ഈ കീടാണുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത്‌ പോയി നോക്കണമെങ്കിൽ പോലും അങ്ങോട്ട്‌ ഒന്ന് പോകണമെന്ന് തോന്നേണ്ടെ?
തോന്നുന്നില്ല.
 
വെറുതെ മല കയറാനാണെങ്കിൽ വേറെ എത്ര മലകളുണ്ട്‌!
 
എനിക്ക്‌ ആണേൽ അവിടെ ദൈവമുണ്ടെന്നും തോന്നുന്നില്ല.
മല കാണാൻ പോകണമെന്നും തോന്നുന്നില്ല.
 
അതു കൊണ്ടെന്തുണ്ടായി?
രാഹുലിന്റേയും പി സിയുടേയുമൊന്നും നെഞ്ചിൽ കയറാൻ ഉള്ള അവസരം എനിക്ക്‌ പോയി.
നഷ്ടം ആർക്ക്‌?
എനിക്ക്‌
About Writer
Rijisha M.
അടുത്ത ലേഖനം
ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്, ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിച്ചേക്കാം; ഫ്രാങ്കോ മുളയ്‌‌ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി