പത്തനംതിട്ട|
Rijisha M.|
Last Modified വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (12:34 IST)
ശബരിമല സ്‌ത്രീ പ്രവേശനത്തിൽ സുപ്രീം കോടതി വിധിയിൽ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് രാഹുല്‍ ഈശ്വർ. സുപ്രീം കോടതി വിധി അയ്യപ്പ ക്ഷേത്രത്തിലെ ആത്മാവിനെ അസ്ഥിരപ്പെടുത്തുമെന്ന് ശബരിമല തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വർ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അയ്യപ്പന്‍ ഒരു ബ്രഹ്മചാരിയാണെന്നതാണ് തങ്ങളുടെ വാദത്തിന്റെ അടിസ്ഥാനം. ആരാധനാമൂര്‍ത്തിക്കും അവകാശങ്ങളും ആത്മാവുമുണ്ട്, അത് അസ്ഥിരപ്പെടുത്തിയാല്‍ ക്ഷേത്രത്തിനെ തന്നെ ബാധിക്കും. അടുത്ത മാസം ആദ്യ ആഴ്ചയില്‍ തന്നെ പുനപരിശോധനാ ഹര്‍ജി നല്‍കും. രാഹുല്‍ വ്യക്തമാക്കി.
സ്‌ത്രീകൾക്ക്, അതായത് 10 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കുന്നതിൽ ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചതിൽ മുഖ്യനായിരുന്നു രാഹുൽ ഈശ്വർ. അതേസമയം, പത്തിനും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്ന ചട്ടം റദ്ദാക്കിയാണ് കോടതിയുടെ ചരിത്ര വിധി വന്നിരിക്കുന്നത്.