ശബരിമല സ്‌ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ കത്തിനിൽക്കുന്ന സമയത്താണ് വിഷയം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തക സുഹാസിനി രാജ് ശബരിമലയിൽ എത്തിയത്. പൊലീസിന്റെ അകമ്പടിയോടെ മുന്നോട്ട് പോയെങ്കിലും സുഹാസിനിയ്‌ക്ക് സന്നിധാനത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. താൻ മാധ്യമപ്രവർത്തകയാണ്, റിപ്പോർട്ട് ചെയ്യാൻ എത്തിയതാണ് എന്നൊക്കെ പറഞ്ഞിട്ടും പ്രതിഷേധക്കാർ അതിന് സമ്മതിച്ചില്ലായിരുന്നു. സുഹാസിനിയ്‌ക്കൊപ്പം സഹപ്രവർത്തകനായ കായ് ഷോൾട്‌സും ഉണ്ടായിരുന്നു. എന്നാൽ, സന്നിധാനത്തിൽ എത്തുന്നതിന് മുമ്പ് തന്നെ പ്രശ്‌നങ്ങളും തുടങ്ങിയിരുന്നെന്ന് സുഹാസിനി പറയുന്നു. എവിടെ...