Rijisha M.|
Last Modified വെള്ളി, 19 ഒക്‌ടോബര്‍ 2018 (10:48 IST)
വടശ്ശേരിയിൽ റോഡ് ഉപരോധം നടത്തിയതിനെത്തുടർന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. അനുമതിയില്ലാതെ റോഡ് ഉപരോധിച്ചതിനെത്തുടർന്നാണ് നടപടി.
ശോഭാ സുരേന്ദ്രൻ അടക്കം എട്ട് പേരെയാണ് പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവരെ വടശ്ശേരിക്കര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.