1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Stop mining and save Alappad - What is Alappad Strike?

ആലപ്പാട് സമരം എന്തിനെന്ന് അറിയാത്തവർക്കായി...

ആലപ്പാട് സമരം എന്തിനെന്ന് അറിയാത്തവർക്കായി...

#സേവ് ആലപ്പാട്
കേരളക്കരയിൽ എല്ലായിടത്തും ഇപ്പോൾ #സേവ് ആലപ്പാട് എന്ന ഹാഷ്‌ടാഗുകളാണ് നിറഞ്ഞുനിൽക്കുന്നത്. എന്നാൽ ശരിക്കും ആലപ്പാട് സംഭവം എന്താണ്. കൊല്ലം ജില്ലയിലെ ആലപ്പാടിൽ ഇപ്പോൾ എന്താണ് നടക്കുന്നത്. അറിയാത്തവരായി നിരവധിപേർ ഉണ്ടാകും.
 
കരിമണല്‍ ഖനനം തുടരുന്ന കൊല്ലം ജില്ലയിലെ ആലപ്പാട്ടെ പ്രദേശവാസികള്‍ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. മലയാള സിനിമയിലെ പ്രമുഖരായ ടോവിനോയും സണ്ണി വെയ്‌നും ഉൾപ്പെടെയുള്ളവർ ആലപ്പാട് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
 
ട്രോൾ പേജുകളിലൂടെയാണ് #സേവ് ആലപ്പാട് എന്ന ക്യാമ്പെയിൻ ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാൽ എന്താണ് ശരിക്കും ആലപ്പാട് സമരം എന്ന് അറിയാത്തവർക്കായിതാ ഫേസ്‌ബുക്കിലൂടെ ആലപ്പാട് സ്വദേശിനി രംഗത്തെത്തിയിരിക്കുകയാണ്.
അടുത്ത ലേഖനം
തന്ത്രിയെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അധികാരമില്ലെന്ന് തന്ത്രികുടുംബം