വേണുഗോപാലനെ ബിജെപി ബലിദാനിയാക്കി, സമരം ആവശ്യമില്ലാത്തത്?

വേണുഗോപാലന്‍ ആത്മഹത്യ ചെയ്തത് ജീവിതം മടുത്തതിനാൽ...

അപർണ| Last Modified വെള്ളി, 14 ഡിസം‌ബര്‍ 2018 (09:24 IST)
സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യചെയ്ത വേണുപാലന്‍നായരുടെ മരണത്തിൽ ആദരസൂചകമായി കേരളത്തിൽ ഇന്ന് ബിജെപി ഹർത്താൽ. ബിജെപി സമരത്തെക്കുറിച്ചോ ശബരിമലയെക്കുറിച്ചോ ഒന്നും വേണുഗോപാൽ പരാമർശിച്ചില്ല. ആത്മഹത്യ ചെയ്യാനൊരുങ്ങിയത് ജീവിതം മടുത്തതിനാലാണെന്ന് മരണത്തിനു തൊട്ടുമുൻപ് അയാൾ മൊഴി നൽകിയിരുന്നു.

ജീവിതം മടുത്തതിനാല്‍ സ്വയം അവസാനിപ്പിച്ചതാണെന്നാണ് മൊഴി. കുറേനാളായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല എന്നും അയാൾ പറഞ്ഞതായി ഡോക്ടറും മജിസ്‌ട്രേറ്റും മൊഴിയില്‍ പറയുന്നു.

ആത്മഹത്യാശ്രമം നടത്തിയ കുട്ടനാട് മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആണ് മരിച്ചത്. സി കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന പന്തലിന് എതിര്‍വശത്ത് വെച്ചാണ് ഇയാള്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചതും തീകൊളുത്തിയതും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :