അപർണ|
Last Modified ചൊവ്വ, 8 ജനുവരി 2019 (09:08 IST)
കരിമണല്‍ ഖനനം തുടരുന്ന കൊല്ലം ജില്ലയിലെ ആലപ്പാട്ടെ പ്രദേശവാസികള്‍ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ സണ്ണി വെയ്‌നും. സണ്ണി വെയ്ന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്ത വീഡിയയോയിലൂടെയാണ് താന്‍ ആലപ്പാടിനെ രക്ഷിക്കാനുള്ള ക്യാമ്പെയ്‌നില്‍ താനും ചേരുന്നുവെന്ന് താരം അറിയിച്ചു.
'പ്രളയത്തില്‍ പെട്ടപ്പോള്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ ഓടിയെത്തിയവാരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. അവരുടെ ജീവനും ജീവിതം ആപത്താകുമ്പോൾ കണ്ണടച്ചിരിക്കാൻ ആകില്ലെന്നും അതിനാൽ അവർക്കൊപ്പം ഞാനും പങ്കുചേരുന്നുവെന്നും’ സണ്ണി വെയ്ൻ പറയുന്നു.
ട്രോൾ പേജുകളിലൂടെയാണ് #സേവ് ആലപ്പാട് എന്ന ക്യാംപെയിൻ ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നാലെ ആദ്യമായി ഇതിനുവേണ്ടി ശബ്ദമുയർത്തിയത് ടൊവിനോ തോമസ് ആയിരുന്നു. ടൊവിനോയ്ക്ക് പിന്നാലെയിപ്പോൾ സണ്ണി വെയ്നും പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.