1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Sridevi, Vijay, Jahnavi, Karan Johar

ശ്രീദേവിയുടെ മകള്‍ ജാന്‍വി ഇനി വിജയ്ക്ക് നായിക!

ശ്രീദേവി
ബോളിവുഡ് താരറാണിയായിരുന്ന ശ്രീദേവിയുടെ മകള്‍ ജാന്‍വി തെന്നിന്ത്യയിലേക്ക് വരുന്നു. ധഡക് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ജാന്‍വി ഉടന്‍ തന്നെ ഒരു ദക്ഷിണേന്ത്യന്‍ ചിത്രത്തില്‍ നായികയാവും. 
 
വിജയ് ദേവരകൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ജാന്‍വിയുടെ സൌത്തിന്ത്യന്‍ പ്രവേശം. കരണ്‍ ജോഹര്‍ ആയിരിക്കും ഈ ചിത്രം നിര്‍മ്മിക്കുക.
 
തമിഴ് ഭാഷയിലും ഈ സിനിമ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ജുന്‍ റെഡ്ഡിയിലെ നായകനായ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കണമെന്ന മോഹം ജാന്‍വി അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു.
About Writer
BIJU