സെയിൽസ് മാനായി ജോലിചെയ്‌തു, അച്ഛന്റെ കടം വീട്ടാൻ ഗൾഫിൽ പോയി: തുറന്നുപറഞ്ഞ് വിജയ് സേതുപതി

സെയിൽസ് മാനായി ജോലിചെയ്‌തു, അച്ഛന്റെ കടം വീട്ടാൻ ഗൾഫിൽ പോയി: തുറന്നുപറഞ്ഞ് വിജയ് സേതുപതി

Rijisha M.| Last Modified ശനി, 1 ഡിസം‌ബര്‍ 2018 (12:34 IST)
സിനിമാ പ്രേമികൾക്ക് എന്നും ഓർത്തുവയ്‌ക്കാൻ പാകത്തിന് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് വിജയ് സേതുപതി. സിനിമയിൽ മുൻനിരയിലേക്കെത്താൻ പാടുപെട്ട നടനായിരുന്നു അദ്ദേഹം. എന്നാൽ തൻ കുട്ടിക്കാലത്ത്
സെയിൽസ് മാനായും ടെലിഫോണ്‍ ഓപ്പറേറ്ററുമായും ജോലി ചെയ്തിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി എന്ന മക്കൾ സെൽവൻ.

പിന്നീട് അച്ഛന്റെ കടം വീട്ടാനാണ് ഗള്‍ഫിലേക്ക് പോയത്. കൂടുതല്‍ പണം സമ്പാദിക്കാനാണ് സിനിമയില്‍ അവസരം തേടിയതെന്നും വിജയ് സേതുപതി പറഞ്ഞു. ജെസിക്ക് അതിനോട് താത്പര്യമില്ലായിരുന്നു. മിക്കപ്പോഴും ഇക്കാര്യം പറഞ്ഞ് വഴക്കുകൂടും. അവളുടെ ഭാഗത്തു നിന്ന് ചിന്തിച്ചാല്‍ ശരിയാണ്. കാണുമെന്നല്ലാതെ എങ്ങനെ അവസരം കിട്ടുമെന്നൊന്നും എനിക്കോ അവള്‍ക്കോ ഐഡിയ ഇല്ലായിരുന്നു.

കുറച്ചു നാളുകള്‍ക്കകം ജെസി ഗര്‍ഭിണിയാകുകയും എനിക്ക് തിരിച്ച്‌ ഗള്‍ഫിലേക്ക് പോകാൻ മനസ്സില്ലാതെയുമായി. മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചോര്‍ത്ത് ഭയവും. പക്ഷേ അപ്പോഴേക്ക് ജെസിക്ക് എന്റെ ആഗ്രഹത്തിന്റെ ആഴം മനസ്സിലായിരുന്നു. അവള്‍ക്ക് ജോലിയുണ്ടായിരുന്നു. കുട്ടികളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് മോഹം മാറ്റിവെക്കേണ്ടെന്നും ധൈര്യമായി സ്വപ്നം കാണാനും പറഞ്ഞു. മോനുണ്ടായ സമയത്താണ് സിനിമയില്‍ അവസരങ്ങള്‍ കിട്ടിത്തുടങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :