മനുഷ്യമുഖമുള്ള ചിലന്തി, വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം !

Last Modified വെള്ളി, 19 ജൂലൈ 2019 (16:36 IST)
സ്പൈഡർമാൻ എന്ന സൂപ്പർ ഹീറോ കഥാപാത്രത്തെ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. അത്തരം ഒരു കഥാപാത്രം വെറും ഫാന്റസി മാത്രമാണ് എന്ന് നമുക്കറിയാം. എന്നാൽ യാഥാർത്ഥ സ്പൈഡർമാനെ ചൈനയിലെ ഒരു വീട്ടിൽനിന്നും കണ്ടെത്തികഴിഞ്ഞു. മനുഷ്യ മുഖമുള്ള ഒരു ചിലന്തിയെയാണ് ചൈനയിലെ ഒരു വീട്ടിൽനിന്നും കണ്ടെത്തിയത്.

എട്ടുകാലിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹിക മാധ്യമങ്ങളിൽ പറക്കുകയാണ്. ചിലന്തിയുടെ പിൻഭാഗത്ത് മനുഷ്യ മുഖത്തോട് സംയം തോന്നുന്ന അടയളങ്ങൾ വ്യക്തമായി കാണാം. കണ്ണുകളും വായും മൂക്കും ചേർന്ന് അസൽ മുഖത്തിന്റെ രൂപം പച്ച നിറത്തിലുള്ള ചിലന്തിയുടെ പിന്നിൽ കാണാം. ഒറ്റ നോട്ടത്തിൽ മനുഷ്യ മുഖമുള്ള ചിലന്തി എന്നേ ആരും പറയു. ചൈനയിലെ ഹുനായിലെ ഒരു വീട്ടിൽനിന്നുമാണ് ചിലന്തിയെ കണ്ടെത്തിയത്.

'സ്പൈഡർമാനെ കണ്ടെത്തി' എന്ന തലവചകത്തോടെ ചിലന്തിയുടെ ദൃശ്യങ്ങൾ പീപ്പിൾസ് ഡെയ്‌ലി ചൈന ട്വിറ്ററിലൂടെ പങ്കുവക്കുകയായിരുന്നു. ഈ ചിലന്തിയുടെ സ്പീഷിസ് അറിയവുന്നവർ പങ്കുവക്കണം എന്നും പീപ്പിൾസ് ഡെയ്‌ലി ആവശ്യപ്പെട്ടിരുന്നു. നിരവധി പേരാണ് ട്വീറ്റിന് കമന്റുമായി രംഗത്തെത്തിയത്. Ebrechtella tricuspidata എന്ന സ്പീഷീസിപ്പെട്ട ചിലന്തിയാണ് ഇത് എന്നാണ് ഡോക്ടർ റിച്ച് ജെപി എന്നയാൾ ട്വീറ്റിന് മറുപടി നൽകിയിരികുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :