മഴകൊണ്ട് മാത്രം മുളക്കുന്ന വിത്തുകളോ ? രസകരമായ വീഡിയോയുമായി കുഞ്ചാക്കോ ബോബനും ജോജു ജോർജും !

Last Updated: വെള്ളി, 19 ജൂലൈ 2019 (14:30 IST)
സിനിമയിലും ജീവിതത്തിലും വലിയ സുഹൃത്തുക്കളാണ് കുഞ്ചാക്കോ ബോബനും ജോജു ജോർജും. ഇരുവരും തമ്മിലുള്ള നർമ്മ സംഭാഷണങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചിരി പടർത്താറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ കുഞ്ചാക്കോ ബോബൻ.

ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പട എന്ന പുതിയ സിനിമയുടെ സെറ്റിൽനിന്നുമുള്ള വീഡിയോയാണ് കുഞ്ചക്കോ ബോബൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ സ്പിരിറ്റ് എന്ന ചിത്രത്തിലെ മഴകൊൺറ്റ് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിന് മനസിൽ എന്ന ഗാനം ആലപിക്കുന്നത് കേൾക്കാം.

പാടിയ ശേഷം എന്താണ് ഇതിനെ കുറിച്ച് അഭിപ്രായം എന്ന് ജോജുവിനോട് ചോദിക്കുന്നു. ജോജു ഇതിന് നൽകുന്ന മറുപടിയാണ് രസകരം. മഴകൊണ്ട് മുളക്കുന്ന വിത്തുകൾ വളരെ മോഷം അഭിപ്രായമാന്. ആ വിത്തുകൊണ്ട് എന്ത് പ്രയോചനമാണ് എന്നാണ് രാജസ്ഥാനിൽ ആളുകൾ ചോദിക്കുന്നത് പിന്നെ ദുബായിൽ എന്നു പറഞ്ഞുകൊണ്ട് രണ്ട് വരി അറബി കൂടി പറയുന്നു ജോജു.

ജോജു എന്ന കാവ്യവിമർശകന്റെ തപിക്കുന്ന കർഷക ഹൃദയം കാണാതെ പോകരുത് എന്ന കുറിപ്പോടുകൂടിയാണ് കുഞ്ചക്കോ ബോബൻ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്സ്റ്റ് ചെയ്തിരിക്കുന്നത്. സൗത്ത് ഇന്ത്യയിലെ അറബി സംസാരിക്കുന്ന ഏക നടൻ, ഒരു കർഷകന്റെ രോദനം എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :