പോപ്പ് അപ്പ് സെൽഫി ക്യാമറയുമായി ഹോ‌വേയ്‌യുടെ പുതിയ സ്മാർട്ട്‌ഫോൺ ഇന്ത്യയിലേക്ക് !

Last Modified വെള്ളി, 19 ജൂലൈ 2019 (16:09 IST)
പോപ്പ് അപ്പ് സെൽഫി ക്യാമറയുമായി തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണിനെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഹോവേയ്. എന്നാൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഫോണിന്റെ പേരോ മറ്റു വിശദാംശങ്ങളോ ഹോ‌വെയ് പുറത്തുവിട്ടിട്ടില്ല.

ഷവോമി, ഓപ്പോ, റിയൽമി, വിവോ തുടങ്ങിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ പോപ്പ് അപ്പ് സെൽഫി ക്യമറയോടുകൂടിയ സ്മാർട്ട്‌ഫോണിനെ ഇന്ത്യയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഹോ‌വെയും പോപ്പ് അപ്പ് സെൽഫി ക്യാമറയുള്ള സ്മാർട്ട്‌ഫോണിനെ ഇന്ത്യൻ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുന്നത്.

ഹോവെയുടെ പി സ്മാർട്ട് സെഡ് എന്ന സ്മർട്ട്‌ഫോണിലാണ് നിലവിൽ ഉള്ളത്. അതിനാൽ പി സ്മാർട്ട് സെഡിനെയാവും ഹോവേയ് ഇന്ത്യയിൽ അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ കമ്പനി യാതൊരു സ്ഥിരീകരണവും നൽകിയിട്ടില്ല. 20,000 രൂപക്കുള്ളിൽ വില വരുന്ന സ്മാർട്ട്‌ഫോണിനെയായിരിക്കും ഹോവേയ് ഇന്ത്യയിലെത്തിക്കുക എന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :