അടൂരിനെ നാടുകടത്താമെന്നത് വ്യാമോഹം, അതിനുള്ള വെള്ളമങ്ങ് വാങ്ങിവെച്ചേക്ക്; പിന്തുണയുമായി സോഷ്യൽ മീഡിയ

Last Modified വെള്ളി, 26 ജൂലൈ 2019 (14:35 IST)
സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ ബിജെപിയുടെ സംഘടിത ആക്രമണം. ഫോണിലൂടെ വിളിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കോളുകള്‍. ശല്യം സഹിക്കാന്‍ കഴിയാതെ അടൂര്‍ ഗോപാലകൃഷ്ന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.

മതത്തിന്റെ പേരിലുളള ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അടൂരടക്കമുള്ളവർ കത്തെഴുതിയിരുന്നു. ഇതിനെതിരെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ അടൂരിനോട് ചന്ദ്രനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെ ഇന്ന് രാവിലെ മുതല്‍ അടൂര്‍ ഗോപാലകൃഷ്ണന് ഫോണിലൂടെ നിരന്തരം ഭീഷണി ലഭിച്ച് കൊണ്ടിരിക്കുകയാണ്. ഉച്ചക്ക് 12 വരെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം കോളുകള്‍ വന്ന് കൊണ്ടിരുന്നു. ജയ് ശ്രീറാം വിളിക്കാനാണ് ഫോണില്‍ വിളിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. ഫോണിലൂടെയുളള ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ അടൂര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.

ഭീഷണിക്ക് വഴങ്ങില്ലെന്ന് അടൂര്‍ വ്യക്തമാക്കിയതോടെയാണ് സംഘപരിവാറുകള്‍ കൂടുതല്‍ പ്രകോപിതരായത്. മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലേക്ക് പ്രതിഷ്ഠിച്ച അടൂരിനെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമായ സന്ദേശമാണ് ഇതിലൂടെ സംഘപരിവാര്‍ നല്‍കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :