ആരെങ്കിലും ടിക്കറ്റ് എടുത്ത് തന്നാൽ ഞാൻ ചന്ദ്രനിൽ പോകാം: ബിജെപിക്ക് മറുപടിയുമായി അടൂർ ഗോപാലകൃഷ്ണൻ

Last Modified വ്യാഴം, 25 ജൂലൈ 2019 (18:11 IST)
ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്റെ വിമര്‍ശത്തിന് മറുപടിയുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ചന്ദ്രനിൽ പോകാൻ ആരെങ്കിലും ടിക്കറ്റ് എടുത്ത് തരികയാണെങ്കിൽ പോകാമെന്ന് അടൂർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധമുറയായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിലാണ് അടൂരിന് ബിജെപിയുടെ സൈബർ ആക്രമണം നേരിടേണ്ടി വന്നത്. ’ജയ് ശ്രീറാം’വിളി സഹിക്കാനാകുന്നില്ലെങ്കിൽ അടൂരിനോട് അന്യഗ്രഹങ്ങളിൽ പോയി ജീവിക്കാനാണ് ബിജെപി നേതാവ് പറഞ്ഞത്.

ന്യൂനപക്ഷത്തിനുമേല്‍ അകാരണമായി നടക്കുന്ന ആക്രമണങ്ങളും അപമാനിക്കലും കൊലപ്പെടുത്തലും സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര്യനായി ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും അടൂർ കൂട്ടിച്ചേർത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :