അനുബന്ധ വാര്‍ത്തകള്‍
- ശുചിമുറിയിലെത്തിയ വീട്ടമ്മയെ വരിഞ്ഞുമുറുക്കി പെരുമ്പാമ്പ്, ചുറ്റികകൊണ്ട് തിരിച്ചാക്രമിച്ച് വീട്ടമ്മ
- അവിഹിത ബന്ധത്തിന് അമ്മായിയമ്മ തടസമായി; കാമുകനും മരുമകളും ചേർന്ന് പാമ്പിനെകൊണ്ട് കടിപ്പിച്ചുകൊന്നു
- കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പാമ്പ് കടിച്ചു; കല്ലുതട്ടി മുറിഞ്ഞതാണെന്ന് കരുതി വീട്ടുകാർ; രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
- പിസ ബേക്ക് ചെയ്യാൻ വച്ചു; പിന്നീട് ഓവൻ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്!
- ഒന്നേക്കാൽ കോടി രൂപ വിലയുള്ള അപൂർവയിനം പാമ്പിനെ വിൽക്കാൻ ശ്രമം, മൂന്ന് കുട്ടികൾ പിടിയിൽ !
കൂറ്റന്‍ പല്ലിയെ 'പറന്നു ചെന്ന്' വിഴുങ്ങി പെരുമ്പാമ്പ്; ചിത്രം വൈറല്‍
ഓസ്ട്രേലിയയിലെ ക്യൂന്സ്ലന്ഡില് നിന്നുളളതാണ് ഈ ചിത്രം.
കൂറ്റന്‍ പല്ലിയെ വിഴുങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യം വൈറലാകുന്നു. ഓസ്ട്രേലിയയില്‍ നിന്നുളള ദൃശ്യം വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്.
ഓസ്ട്രേലിയയിലെ ക്യൂന്സ്ലന്ഡില് നിന്നുളളതാണ് ഈ ചിത്രം. അവിടത്തെ റിട്ടയര്‍മെന്റ് വില്ലേജിലാണ് സംഭവം.കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഇരയ്ക്കായി താഴേക്ക് ചാടിയ നിലയിലാണ് പെരുമ്പാമ്പ്. ഇതിന്റെ വായില്‍ ഒരു ഭീമാകാരനായ പല്ലിയെയും കാണാം.
റിട്ടയര്‍മെന്റ് വില്ലേജാണ് ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. ചര്‍ച്ചസ് ഓഫ് ക്രൈസ്റ്റ് കെയര്‍ സങ്കേതത്തിന്റെ സമീപമുളള റിട്ടയര്‍മെന്റ് വില്ലേജിലുളള ഒരു തൊഴിലാളിയാണ് ചിത്രം പകര്‍ത്തിയത്.
സോഷ്യല്‍മീഡിയയില്‍ അടക്കം ഈ ചിത്രം കണ്ടവര്‍ നടുക്കം രേഖപ്പെടുത്തുകയാണ്. കാര്‍പറ്റ് പൈത്തണ്‍ എന്ന വിഭാഗത്തില്‍പ്പെട്ട പെരുമ്ബാമ്ബാണിത്. ഇത് ഓസ്ട്രേലിയയുടെ കിഴക്ക്, തെക്ക്, വടക്കന്‍ മേഖലകളില്‍ വ്യാപകമായി കണ്ടുവരാറുണ്ട്.