ഒന്നേക്കാൽ കോടി രൂപ വിലയുള്ള അപൂർവയിനം പാമ്പിനെ വിൽക്കാൻ ശ്രമം, മൂന്ന് കുട്ടികൾ പിടിയിൽ !

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (15:13 IST)
കോടികൾ വിലമതിക്കുന്ന അപൂർവയിനം പമ്പിനെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് പേർ പിടിയിലായി.പിടിയിലായവരിൽ മൂന്നുപേർ കുട്ടികളാണ്. ചുവപ്പൻ മണ്ണൂലി എന്ന് അറിയപ്പെടുന്ന അപൂർവ പാമ്പിനെയാണ് ഇവർ വിൽക്കാൻ ശ്രമിച്ചത്. പാമ്പിനെ പിടിച്ചെടുത്ത് വന്യജീവി വകുപ്പിന് കൈമാറി.

മധ്യപ്രദേശിലെ സെഹോറിൽനിന്നും കൊണ്ടുവന്ന പാമ്പിനെ നരംസിംഹഗഢിൽ വിൽക്കാനുള്ള പദ്ധതിക്കിടെയാണ് സംഘത്തെ പൊലീസ് പിടികൂടിയത്. പിടിച്ചെടുത്ത പമ്പിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം ഒന്നേക്കാൽകോടിയോളം വില വരും എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ചുവപ്പൻ മണ്ണൂലി എന്ന പാമ്പ് ധനവും ഭാഗ്യവും കൊണുവരും എന്ന് വലിയ രീതിയിൽ അന്ധവിശ്വാസം നിലനിൽക്കുന്നുണ്ട്. മന്ത്രവദങ്ങൾക്കും മറ്റും ഈ പമ്പിനെ ഉപയോഗപ്പെടുത്താറുണ്ട്. മരുന്നുകളും സൗന്ദര്യ വർധക വർസ്ഥുക്കളും ഉണ്ടാക്കുന്നതിനായി ഈ പാമ്പിനെ ഉപയോഗിക്കാറുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. അതിനാൽ തന്നെ അന്താരാഷ്ട്ര വിപണിയിൽ ഈ പാമ്പിന് ആവശ്യക്കാർ അധികമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :