ശുചിമുറിയിലെത്തിയ വീട്ടമ്മയെ വരിഞ്ഞുമുറുക്കി പെരുമ്പാമ്പ്, ചുറ്റികകൊണ്ട് തിരിച്ചാക്രമിച്ച് വീട്ടമ്മ

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 16 ജനുവരി 2020 (12:30 IST)
പെരുമ്പാമ്പിന്റെ പിടിയിൽനിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടമ്മ. മധ്യ തായ്‌ലാൻഡിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ശുചിമുറിയിൽ പതുങ്ങിയിരുന്ന പെരുമ്പാമ്പ് വീട്ടമ്മ ശുചിമുറിയിൽ പ്രവേശിച്ചതോടെ അക്രമിക്കുകയായിരുന്നു. ആദ്യം വീട്ടമ്മയുടെ കാലിൽ കടിച്ച പാമ്പ് പിന്നീട് ശരീരത്തിൽ വരിഞ്ഞ് മുറുക്കുകയായിരുന്നു. ഭയന്നുവിറച്ച സ്ത്രീ ശുചിമുറിയിൽ ഉണ്ടായിരുന്ന വസ്തുക്കൾ ഉപയോഗിച്ച് പാമ്പിനെ ആക്രമിച്ചു.

എന്നിട്ടും പാമ്പ് പിടിവിട്ടില്ല. ധൈര്യം സംഭരിച്ച് ഒരുവിധം പാമ്പിന്റെ തലയിൽ പിടീച്ച് നിലത്തർത്തിയ ശേഷം ഇവർ മകനെ വിളിച്ചുവരുത്തി. അപ്പോഴും സ്തീയുടെ ശരീരത്തിൽ പാമ്പ് വരിഞ്ഞ് മുറുക്കുന്നുണ്ടായിരുന്നു. പിന്നീട് ചുറ്റികകൊണ്ട് പാമ്പിന്റെ തലയിലും ശരീരത്തിലും അടിക്കുകയും കത്തി ഉപയോഗിച്ച് പാമ്പിന്റെ ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തതോടെയാണ് പാമ്പ് പിടി അയച്ചത്.

പാമ്പിന്റെ പിടി അയഞ്ഞതും വീട്ടമ്മയെ മകൻ വലിച്ച് പുറത്തെടുക്കുകയായിരുന്നു. പാമ്പിന്റെ കടിയിൽ വീട്ടമ്മയുടെ കാലിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായിട്ടുണ്ട്. അവരുടെ ആരോഗ്യനില തൃപ്തികരമാണ്. പാമ്പ് പിന്നീട് ചത്തു. ശുചിമുറിയിൽ ചത്തുകിടക്കുന്ന പാമ്പിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. വീട്ടമ്മയുടെ മകളാണ് ചിത്രങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :