സാനിയ മിർസയെ പിടി ഉഷയാക്കി ആന്ധ്രാ സർക്കാർ; സംഭവിച്ചത് വൻ അബദ്ധം; സോഷ്യൽ മീഡിയയിൽ ട്രോൾ പെരുമഴ

തെറ്റ് തിരിച്ചറിഞ്ഞതോടെ ഈ ഫ്‌ളക്‌സിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

Last Modified വെള്ളി, 30 ഓഗസ്റ്റ് 2019 (09:18 IST)
ആന്ധ്രാ പ്രദേശ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡില്‍ വന്‍ പിഴവ്.സംസ്ഥാന സര്‍ക്കാര്‍ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഫ്ളക്സ് ബോർഡിലാണ് പിഴവ്.2014 മുതല്‍ രാജ്യത്തിനായി മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങിനായി ഒരുക്കിയ ഫ്ളക്സ് ബോർഡിലാണ് സാനിയ മിര്‍സയുടെ ചിത്രം നല്‍കി അതിന് താഴെ പി ടി ഉഷ എന്ന്എഴുതിയത്. തെറ്റ് തിരിച്ചറിഞ്ഞതോടെ ഈ ഫ്‌ളക്‌സിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

നിരവധി ആളുകള്‍ സര്‍ക്കാറിന്റെ കായിക രംഗത്തെ അജ്ഞതയെക്കുറിച്ച്‌ പരിഹസിച്ച്‌ രംഗത്തെത്തി. ചിലരാകട്ടെ പിടി ഉഷയാണോ സാനിയ മിര്‍സയാണോ മികച്ച താരമെന്ന്‌ സര്‍ക്കാറിന് സംശയമുള്ളതിനാലാണ് ഇങ്ങനെ ഫ്‌ളക്‌സ് അച്ചടിച്ചതെന്നും പരിഹസിച്ചു.

ചടങ്ങ് നടക്കാനിരിക്കുന്ന വേദിക്ക് സമീപത്തായിരുന്നു ഫ്‌ളക്‌സ് സ്ഥാപിച്ചത്. സംസ്ഥാന മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, കായിക മന്ത്രി അവന്തി ശ്രീനിവാസ് എന്നിവരുടെ ചിത്രവും ഫ്‌ളക്‌സ് ബോര്‍ഡിലുണ്ട്. ഫ്ലക്സ് വിവാദമായതിനെ തുടര്‍ന്ന് പരിപാടി മാറ്റിവെച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :