ബ്രെസയുടെ പെട്രോൾ പതിപ്പ് എത്തുന്നു !

Last Updated: ശനി, 17 ഓഗസ്റ്റ് 2019 (15:05 IST)
ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കപ്പെടുന്ന കോംപാക്‌ട് എസ്‌‌യു‌വി ബ്രെസയുടെ പെട്രോൾ പതിപ്പ് വിപണിയിത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി സുസൂക്കി അടുത്ത വർഷം ആദ്യത്തോഎ തന്നെ ബ്രെസ പെട്രോൾ വേരിയന്റിനെ മാരുതി സുസൂക്കി വിപണിയിൽ അവതരിപ്പിക്കും.

അടുത്ത വർഷം അദ്യം നടക്കുന്ന ന്യുഡൽഹി ഓട്ടോ എക്സ്‌പോയിലായിരിക്കും ബ്രെസയുടെ പെട്രോൾ പതിപ്പ് ആദ്യം പ്രദർശിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷത്തോടെ മരുതി സുസൂക്കി ഡീസൽ എഞ്ചിനുകൾ പൂർണമായും ഒഴിവക്കുന്നതിന്റെ ഭാഗമായാണ് ബ്രെസയുടെ പെട്രോൾ വേരിയന്റ് ഒരുക്കുന്നത്. വാഹനത്തിൽ മറ്റു മാറ്റങ്ങൾ ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.

നിലവിൽ 1.3ലിറ്റർ ഡീസൽ എഞ്ചിനിലാണ് വാഹനം വിപണിയിലുള്ളത്. എർട്ടിഗയിലും സിയസിലും ഉപയോഗിച്ചിരിക്കുന്ന 1.5ലിറ്റർ പെട്രോൾ എഞ്ചിനിലാണ് പുതിയ ബ്രെസ എത്തുക. 105 ബിഎച്ച്‌പി കരുത്തും 138എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കാൻ ഈ എഞ്ചിനാകും. 5 സ്പീഡ് മാനുവൽ ഗിയർബോക്സിലാണ് വഹനം ആദ്യം എത്തുക എങ്കിലും. 4 സ്പീഡ് ടോർക്ക് കൺവേർട്ടബിൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും പിന്നീട് വാഹനം എത്തും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :