ബുർജ് ഖലിഫയിൽ പോലും ലാലേട്ടന് വീട് ഉണ്ടെന്നാണ് പറയുന്നത്, എഴുതുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണ്ടേ? - മോഹൻലാലിന്റെ ‘ബ്ലോഗി’ന് അടപടലം ട്രോൾ

Last Modified വ്യാഴം, 22 ഓഗസ്റ്റ് 2019 (17:27 IST)
പ്രളയത്തിൽ നിന്നും കരകയറുന്ന കേരളജനതയെ പലതും ഓർമപ്പെടുത്തി കൊണ്ടായിരുന്നു ഇത്തവണ ബ്ലോഗ് എഴുതിയത്. മാറേണ്ടത് പരിസ്ഥിതിയോടുള്ള നമ്മുടെ സമീപനമാണെന്നായിരുന്നു ബ്ലോഗിന്റെ സാരോദ്ദേശം. എന്നാൽ, ബ്ലോഗിനെ പരിഹാസരൂപേണയാണ് ട്രോളർമാർ ഏറ്റെടുത്തിരിക്കുന്നത്.
പിങ്കോ ഹ്യൂമൻ എന്ന ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിലും മോഹൻലാലിന്റെ ഇരട്ടത്താപ്പിനെ വിശദീകരിക്കുന്നുണ്ട്. പോസ്റ്റിന്റെ പൂർണരൂപം:

ബ്ലോഗേട്ടൻ എന്ന് ആളുകൾ കളിയാക്കി വിളിക്കുന്നുണ്ടാവാം മോഹൻലാലിനെ...' പക്ഷേ അദ്ദേഹത്തിന്റെ സിനിമ ആസ്വാദകൻ എന്ന നിലയിൽ ഞാൻ ലാലേട്ടാ എന്നേ വിളിക്കു,,!
അപ്പോൾ പ്രിയപ്പെട്ട ലാലേട്ടാ,
ഞാൻ രാവിലേ കണ്ണ് തിരുമ്മി എഴുന്നേറ്റ ഉടൻ ഫോണെടുത്ത് സ്ക്രോൾ ചെയ്ത അവസ്ഥയിൽ കണ്ണിൽ പെട്ടത് താങ്കളുടെ ബ്ലോഗ് ആണ്.!
ഒറ്റ ആവർത്തി വായിച്ചപ്പോൾ തന്നെ ചില വസ്തുതകൾ കണ്ണിൽ പെട്ടു..!

ഒറിസയുമായുള്ള താരതമ്യം എന്തായാലും നന്നായി ലാലേട്ടാ ,കാരണം ഒറിസയിൽ ചുഴലിക്കാറ്റും ,വെള്ളപ്പെക്കവും ഒരു നിത്യ സംഭവമാണ്...! രണ്ട് നൂറ്റാണ്ടുകൾക്കിടയിൽ എകദ്ദേശം 125 തവണയിലേറെ ചുഴലിക്കാറ്റ്സംഹാര താണ്‌ഢവമാടിയ ഒരിടമാണ് ഒറിസാ..!! അതായത് ഓരോ വർഷവും അവർ അത് പ്രതീക്ഷിക്കുന്നുണ്ട്.

കേരളത്തെ സംബന്ധിച്ച് പറഞ്ഞാൽ സമീപ കാലത്ത് നമ്മൾ ഒറിസയിൽ സംഭവിച്ചതിന് സമാനമായി ഒരു ചുഴലിക്കാറ്റ് അനുഭവം നേരിട്ടത് ഓഖി ദുരന്തമാണ്.! അന്ന് മനുഷ്യ സാധ്യമായ നടപടികൾ എടുത്ത ഒരു ഗവൺമെന്റാണ് നമ്മുടേത്.
എന്നിട്ടും ഓഖി ചുഴലിക്കാറ്റ്‌ കേരളതീരത്ത്‌ നാശം വിതച്ച്‌ കടന്നുപോയതിനെ തുടർന്ന്‌ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ വലതുപക്ഷ മാധ്യമങ്ങൾ വലിയ ശ്രമമായിരുന്നു നടത്തിയത്‌. ചുരുങ്ങിയ സമയത്തിനുള്ളിൽ മത്സ്യത്തൊഴിലാളികൾക്ക്‌ മുന്നറിയിപ്പ്‌ നൽകാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സാധ്യമായതെല്ലാം സംസ്ഥാന സർക്കാർ ചെയ്‌തിട്ടും സംസ്ഥാന സർക്കാരിന്‌ വലിയ പിഴവു സംഭവിച്ചു എന്ന്‌ വരുത്തിത്തീർക്കാനാണ് ശ്രമിച്ചത്..!

ഓഖി പോലെ വലിയ ഒരു ദുരന്ത മുന്നറിയിപ്പ്‌ സംസ്ഥാന സർക്കാരിനെ അറിയിക്കാൻ കേന്ദ്ര സർക്കാർ വൈകി എന്ന് ആവർത്തിച്ച് പറഞ്ഞിട്ടും മാധ്യമങ്ങൾ വക വെച്ചില്ല ! പക്ഷേ സത്യം എന്നും മറനീക്കി പുറത്ത് വരും എന്നത് കൊണ്ട് 2019 ഫെബ്രുവരി 7 തിയതി രാജ്യസഭയിൽ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് വെച്ചപ്പോൾ സത്യം പുറത്ത് വന്നു. റിപ്പോർട്ടിലെ പ്രസക്ത ഭാഗം ഇതാണ്..!

" The Committee observes that the advisory issued on 29th November did not clearly predict a cyclonic storm and, therefore, it was not taken with the seriousness it deserved. Moreover, rapid intensification did not leave enough time for the IMD to issue a cyclone watch or alert and, therefore
both the affected State Governments and the people were not sufficiently alert.
The Committee recommends that the IMD should be more proactive and take every instance of weather
disturbance with utmost seriousness in the future."

ശരിയാണ് ലാലേട്ടൻ പറഞ്ഞത് , കൃത്യമായ വിവരങ്ങൾ ഉടനടി ലഭ്യമാക്കാൻ ഉള്ള ആധുനിക സംവിധാനം കേന്ദ്ര സർക്കാർ സംവിധാനമായ lMD ഉപയോഗിക്കേണ്ടതുണ്ട്.

താങ്കൾ പറഞ്ഞത് പോലെ ഒറിസയിൽ ഫാലിൻ ചുഴലിക്കാറ്റ് വീശി അടിച്ചത് 2003 ൽ അല്ലാ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
അത് 2013 ലാണ്.!

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ ലാലേട്ടാ,,,

"കരിങ്കല്ലു പാകിയ മുറ്റത്തുനിറയെ വീണുകിടക്കുന്ന മഞ്ഞ ഇലകളും ചുവന്ന പൂക്കളും. ചുറ്റും മരങ്ങളുടെ പച്ചപ്പുമാത്രം. ഇവിടെയൊരു പന്തലുണ്ട്. മരത്തടികൊണ്ടു തീർത്ത മേൽക്കൂരയില്ലാത്ത പന്തൽ. കടഞ്ഞെടുത്ത തൂണുകളിൽ മരംകൊണ്ടുള്ള കൊത്തുപണികൾ. മുറ്റത്തു പഴയൊരു സൈക്കിൾ റിക്ഷ." ഇതിനു മാത്രമായി പ്രത്യേകം മേൽക്കൂര ഒക്കെയുള്ള തേവരയിലെ വിട്ടിൽ വെച്ചാണോ ,എളമക്കരയിലേ പുതിയ വീട്ടിൽ വെച്ചാണോ ,അതോ ലാലേട്ടൻ ജനിച്ച പത്തനംതിട്ട ജില്ലയിലെ ഇലന്തൂരേ പ്രിയപ്പെട്ട അമ്മ ശാന്തകുമാരി അമ്മയുടെ പുന്നയ്ക്കല്‍ തറവാട്ടിൽ വെച്ചോ ,അതോ ഊട്ടിയിലേ വീട്ടിലോ വെച്ചാവും ഇത് എഴുത്തിയതെന്ന് ഞാൻ കരുതുന്നത്.!

ഒരാൾക്ക് എന്തിനാണ് ഇത്രയധികം വീടുകൾ എന്ന് ചോദിക്കുന്നവരാവും കുടുതൽ. ലാലേട്ടൻ കാര്യമാക്കേണ്ട !! ബുർജ് ഖലിഫയിൽ പോലും ലാലേട്ടന് വീട് ഉണ്ടെന്ന് മാധ്യമങ്ങൾ എഴുതി കണ്ടു ഞാൻ...!
അതും നമ്മൾ മൈൻഡ് ചെയ്യേണ്ട .അവരോട് നമ്മൾക്ക് "താൻ മരിച്ചാലും രാജ്യം ജീവിക്കണം, സുരക്ഷിതമാകണം, സുഖമായുറങ്ങണം, ഉണരണം, ഉയരങ്ങളിലേക്ക് വളരണം." എന്നൊക്കെ പറയാം,, "

"നിങ്ങൾ മരിച്ചുകൊണ്ടേയിരിക്കുന്നു. ഞങ്ങൾ ജീവിക്കുന്നു.,"

"മദ്യശാലകൾക്കും സിനിമാശാലകൾക്കും ആരാധനാലയങ്ങൾക്കും മുന്നിൽ പരാതികളില്ലാതെ വരിനിൽക്കുന്ന നമ്മൾ ഒരു നല്ല കാര്യത്തിനുവേണ്ടി അൽപസമയം വരിനിൽക്കാൻ ശ്രമിക്കുന്നതിൽ കുഴപ്പമൊന്നുമില്ല"
തുടങ്ങിയ വലിയ മാസ് ഡയലോഗ് ബ്ലോഗ് കുറിപ്പുകൾ എഴുതിയ ലാലേട്ടൻ ഇനിയും കൂടുതൽ എഴുതാൻ കഴിയട്ടെ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :