'സമ്പന്ന കുടുംബത്തിലെ കോഴിയിട്ട മുട്ടയായിരിക്കണം'; മുംബൈയിലെ ഒരു ഹോട്ടലിൽ രണ്ട് പുഴുങ്ങിയ മുട്ടയുടെ വില 1700; വിവാദം, ട്രോൾമഴ

അമിത ബാര്‍പ്പാണ്ട എന്ന ആളാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബില്ലടക്കം ഹോട്ടലുകാര്‍ അമിത വില ഈടാക്കിയെന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2019 (10:18 IST)
രണ്ട് പുഴുങ്ങിയ മുട്ടയുടെ വില 1,700 രൂപ. മുംബൈയിലെ ഹൈ എന്‍ഡ് സീസണ്‍ ഹോട്ടലിലാണ് പുഴുങ്ങിയ മുട്ടയ്ക്ക് ഇത്ര ഉയര്‍ന്ന നിരക്കില്‍ വില ഈടാക്കിയത്. അമിത ബാര്‍പ്പാണ്ട എന്ന ആളാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബില്ലടക്കം ഹോട്ടലുകാര്‍ അമിത വില ഈടാക്കിയെന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത്. നമ്മള്‍ പ്രതിഷേധിക്കുകയില്ലേ എന്ന് ട്വിറ്റര്‍ പോസ്റ്റിലൂടെ ഇയാള്‍ ചോദിക്കുന്നു.

മുന്‍പ് നടന്‍ രാഹുല്‍ ബോസിന്റെ കൈയ്യില്‍നിന്ന് രണ്ട് വാഴപ്പഴത്തിന് 422 രൂപ ഈടാക്കിയത് വിവാദമായിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹൈ എന്‍ഡ് സീസണ്‍ ഹോട്ടല്‍ പുഴുങ്ങിയ രണ്ട് മുട്ടയ്ക്ക് 1700 രൂപ വിലയിട്ടിരിക്കുന്നത്.

ഹോട്ടലുകാര്‍ ഇതുവരേയും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സമ്പന്ന കുടുംബത്തിലെ കോഴിയിട്ട മുട്ടയായിരിക്കണം ഇത്. കോഴിമുട്ടയെന്താ സ്വര്‍ണ്ണം കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് ഹോട്ടലുകാര്‍ക്കെതിരെ ഉയരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :