Rottweiler vs Cobra Video: റോട്ടിന്റെ മുന്നില്‍ മൂര്‍ഖനൊക്കെ എന്ത് ! തലയെടുത്ത് ഹിറ്റ്‌ലര്‍ (Viral Video)

കേരളത്തിലാണ് സംഭവം നടന്നിരിക്കുന്നത്

Rottweiler vs Cobra Video
രേണുക വേണു| Last Updated: വ്യാഴം, 13 മാര്‍ച്ച് 2025 (10:09 IST)
Rottweiler vs Cobra Video

Rottweiler vs Cobra Video: സോഷ്യല്‍ മീഡിയയില്‍ വൈറലായി റോട്ട് വീലറും മൂര്‍ഖനും തമ്മിലുള്ള പോര്. റോട്ട് വീലറിനു മുന്നില്‍ ഒന്നുപിടിച്ചുനില്‍ക്കാന്‍ പോലും സാധിക്കാതെ മൂര്‍ഖന്‍ പത്തി താഴ്ത്തുന്ന കാഴ്ചയാണ് വീഡിയോയില്‍ കാണുന്നത്.
കേരളത്തിലാണ് സംഭവം നടന്നിരിക്കുന്നത്. 'ലോണ്‍ വേള്‍ഫ് വാരിയര്‍' എന്ന ഇന്‍സ്റ്റഗ്രാം ഐഡിയാണ് വീഡിയോ പങ്കുവെച്ചത്. മൂര്‍ഖന്റെ തലയെടുക്കുന്ന റോട്ട് വീലര്‍ നായയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക.
മൂര്‍ഖനെ ശൗര്യത്തോടെ കടിച്ചെടുത്ത് രണ്ട് കഷ്ണങ്ങളാക്കിയിരിക്കുകയാണ് ഹിറ്റ്‌ലര്‍ എന്നു പേരുള്ള റോട്ട് വീലര്‍ നായ. ഇതിനോടകം 63 മില്യണില്‍ അധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :