പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടാൽ കൈരേഖ കാണിച്ച് കൊടുക്കും; പരിഹസിച്ച് റോഷൻ ആൻഡ്രൂസ്

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (09:09 IST)
പൗരത്വ നിയമഭേദഗതിക്കെതിരെ സംവിധായകൻ റോഷൻ ആൻഡ്രൂസ്. പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടാൽ കൈരേഖ കാണിക്കുമെന്ന് റോഷൻ ആൻഡ്രൂസ് പരിഹസിച്ചു. തന്റെ പുതിയ ചിത്രമായ പ്രതി പൂവൻ കോഴിയുടെ പ്രചരണാർത്ഥം പങ്കെടുത്ത അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

അതേസമയം, ഇത്രയും കാലം മതേതര ഇന്ത്യയിലാണ് ജീവിച്ചതെന്നും ഇനിയും അങ്ങനെ തന്നെയാവണമെന്നും ഇന്ത്യയിൽ മതേതരത്വം നിലനിൽക്കണമെന്ന് നടി മഞ്ജു വാര്യരും പ്രതികരിച്ചു. പൌരത്വ നിയമ ഭേദഗതിക്കെതിരെ തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും രംഗത്തെത്തിയിരുന്നു.

“എല്ലാവര്‍ക്കും അറിയാമല്ലോ, പച്ചക്കുള്ള മുസ്ലിം വിരോധമാണ് വേറൊന്നുമല്ല. ഇവര്‍ കുറേ നാളായിട്ട് അത് തന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. വേറെ ഒരു പാട് കാര്യങ്ങളൊന്നും പറയേണ്ടതില്ല, ഇവര്‍ക്ക് മുസ്ലിങ്ങളെ ഇഷ്ടമല്ല. അത് തന്നെയാണ് എനിക്ക് തോന്നുന്നത്. മുസ്ലീങ്ങളെ കൊല ചെയ്യുമ്പോള്‍ നോക്കി നില്‍ക്കാന്‍ ആവില്ല. അവിടെ നിഷ്പക്ഷതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.”- ശ്യാം പുഷ്കരൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :