പൗരത്വ ഭേദഗതി നിയമം പച്ചക്കുള്ള മുസ്‌ലിം വിരോധം, ഷാരൂഖ് ഖാന് ഭയം, അവർ സംസാരിച്ച് തുടങ്ങും: ശ്യാം പുഷ്കരൻ

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 29 ഡിസം‌ബര്‍ 2019 (17:09 IST)
പൗരത്വ ഭേദഗതി നിയമം പൂർണമായും മുസ്‌ലിം വിരോധമാണെന്ന് തിരക്കഥാകൃത്ത് ശ്യാംപുഷ്‌ക്കരന്‍. കുറെ നാളായിട്ട് അത് തന്നെയാണ് അവര്‍ നടത്തുന്നതെന്നും ശ്യാംപുഷ്‌ക്കരന്‍ പറഞ്ഞു. ഒറ്റപ്പാലത്ത് നടന്ന ഡയലോഗ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പച്ചക്കുള്ള മുസ്ലിം വിരോധമാണ്. അല്ലാതെ വേറൊന്നുമല്ല. ഇവര്‍ കുറേ നാളായിട്ട് അത് തന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. വേറെ ഒരു പാട് കാര്യങ്ങളൊന്നും പറയേണ്ടതില്ല, ഇവര്‍ക്ക് മുസ്ലിങ്ങളെ ഇഷ്ടമല്ല. അത് തന്നെയാണ് എനിക്ക് തോന്നുന്നത്’ എന്നായിരുന്നു ശ്യാം പറയുന്നു.

വിഷയത്തിൽ ഷാരുഖ് ഖാന്‍ അടക്കമുള്ള താരങ്ങള്‍ സംസാരിച്ച് തുടങ്ങുമെന്നും അവർക്ക് പേടിയുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :