അച്ഛൻ കൂലിപണിക്കാരൻ ആണ്, അതൊരു കുറവല്ല അഭിമാനമാണ്: ഗ്രേസ് ആന്റണി

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 29 ഡിസം‌ബര്‍ 2019 (14:46 IST)
കുമ്പളങ്ങി നൈറ്റ്സിലൂടെ എല്ലാവർക്കും പ്രിയങ്കരിയായ നടിയാണ് ഗ്രേസ് ആന്റണി. നായികയായി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത പ്രതി പൂവന്‍കോഴിയിലെ ചിത്രത്തിലാണ് ഇപ്പോൾ ഗ്രേസ് അടുത്തിടെ അഭിനയിച്ചത്. ഇപ്പോൾ ഗ്രസിന് നന്ദി പറയാനുള്ളത് കളിയാക്കിവരോടാണ്.

‘നടിയാകണമെന്ന് പറഞ്ഞതിന്, അച്ഛന്‍ കൂലിപ്പണിക്കാരനാണെന്ന് പറഞ്ഞതിന് അങ്ങനെ ഒരുപാട് തവണ അപമാനിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചാണ് താന്‍ മുന്നോട്ട് വന്നതത്. കളിയാക്കലുകൾ ഇല്ലായിരുന്നെങ്കിൽ താൻ ഇവിടെ എത്തില്ലായിരുന്നുവെന്ന്’ ഗ്രേസ് പറയുന്നു.

‘എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഭവം. ആരാകണമെന്ന് മാഷ് ചോദിച്ചപ്പോള്‍ നടിയാകണമെന്നായിരുന്നു എന്റെ ഉത്തരം. അന്ന് എല്ലാവരും പൊട്ടിച്ചിരിച്ചു. വെന്ന് ഗ്രേസ് പറയുന്നു. ഇതേ അനുഭവം തന്നെയായിരുന്നു അച്ഛന്‍ കൂലിപ്പണിക്കാരനാണെന്ന് പറഞ്ഞപ്പോഴെന്നും താരം ഓര്‍ക്കുന്നു.

അച്ഛൻ കൂലിപ്പണിക്കാരനാണെന്ന് അന്ന് പറഞ്ഞതും ഇന്നും പറയുന്നതും അന്തസോടെയാണെന്ന് ഗ്രേസ് പറയുന്നു. അച്ഛന്‍ ടൈൽ ഒട്ടിക്കാന്‍ പോകുന്ന കൂലിപ്പണിക്കാരന്‍ തന്നെയാണ്. അതൊരു കുറവായി തനിക്കൊരിക്കലും തോന്നയിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :