അതാണ് മമ്മൂക്കയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്, സ്വന്തം അഭിനയത്തിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചിട്ടുണ്ട്: മാളവിക

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 29 ഡിസം‌ബര്‍ 2019 (11:42 IST)
മമ്മൂട്ടിയുടെ കറുത്ത പക്ഷികൾ എന്ന ചിത്രത്തിലെ അന്ധയായ മല്ലികയെ മലയാളികൾ എളുപ്പം മറക്കില്ല. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനു സംസ്ഥാന സർക്കാരിന്റെ അവാർഡ് ഈ ചിത്രത്തിലൂടെ നേടിയ താരമാണ് മാളവിക. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചപ്പോള്‍ തനിക്ക് തോന്നിയ പ്ലസ് പോയിന്റ് എന്തെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മാളവിക.

നല്ല കൂട്ടാണ്. അദ്ദേഹം സെറ്റിലൊക്കെ ഭയങ്കര കംഫര്‍ട്ടബിളാണ്. നമുക്ക് പേടിയുണ്ടാകും. അത് മാറ്റി സൗഹൃദ അന്തരീക്ഷം ക്രിയേറ്റു ചെയ്യുകയെന്നതാണ് മമ്മൂക്കയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അദ്ദേഹത്തിന്റ് അഭിനയം ഭയങ്കര നാച്ചുറലാണ്. അത് സ്വന്തം അഭിനയത്തിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്.’ കൗമുദിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :