പ്രിയങ്ക ചോപ്രയും നിക്കും പിരിയുന്നു ? ഇരുവരും തമ്മിലുള്ള തർക്കങ്ങൾ വലിയ വഴക്കുകളായി മാറുന്നതായി റിപ്പോർട്ടുകൾ

Last Modified ഞായര്‍, 31 മാര്‍ച്ച് 2019 (16:08 IST)
ബോളിവുഡ് താരസുന്ദരി പ്രിയങ്കാ ചോപ്രയും നിക്കും തമ്മിൾ പിരിയുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ ബോളിവുഡ് സിനിമാ ലോകത്ത് ചർച്ചയാകുന്നത്. ഇരുവരുടെയും ബന്ധത്തിൽ രസക്കേടുകൾ ഉള്ളതായി ഒരു മാഗസിൻ റിപ്പോർട്ട് പുറത്തുവിട്ടത്തിന് പിന്നാലെയാണ് ഇത്തരം ഒരു ചർച്ചക്ക് കാരണം.

വിഷയത്തിൽ ആരും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നറ്റിനാൽ ഒരു ഗോസിപ്പായി മാത്രമേ ഇപ്പോൾ ആളുകൾ റിപ്പോർട്ടിനെ കാണുന്നുള്ളു. പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ വർഷം ഡിസംബറിലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് വിവാഹ മോചനത്തെ കുറിച്ച് വാർത്തകൾ പ്രചരിക്കുന്നത്.

ഇരുവരും തമ്മിൾ വലിയ തർക്കങ്ങളും വഴക്കുകളും നടക്കുന്നതായാണ്
ഒരു മാഗസിൻ പറയുന്നത്.
അഭിപ്രായ വ്യത്യാസങ്ങൾ ഇരുവർക്കുമിടയിൽ തലപൊക്കി തുടങ്ങി എന്നും നിക്കിന്റെ വീട്ടിൽ ഇതേ ചൊല്ലി പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി എന്നുമെല്ലാം റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രിയങ്ക ഒട്ടും പക്വതയുള്ള സ്ത്രി അല്ല എന്ന വിമർശനവും മാഗസിനിൽ ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :