വയനാട്ടിൽ രാഹുലിനെതിരെ ബി ജെ പി സ്ഥാനാർത്ഥിയായി സുരേഷ് ഗോപി ? അണിയറയിൽ തിരക്കിട്ട നീക്കങ്ങൾ

Last Updated: തിങ്കള്‍, 1 ഏപ്രില്‍ 2019 (14:51 IST)
രാഹുൽ ഗാന്ധി വയനാട്ടില്‍ നിന്നും ജനവിധി തേടുമെന്ന് ഉറപ്പായതോടെ. വയനാട്ടിലെ സ്ഥാനാർത്ഥിയെ മാറുമെന്ന് ബി ഡി ജെ എസ് നേതാവ് തുഷാർ വെള്ളപ്പള്ളി വ്യക്തമാക്കി. നിലവിൽ ബി ഡി ജെ എസിന്റെ മണ്ഡലമായ വയനാട് ബി ജെ പിക്ക് തന്നെ തിരികെ നൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ. മണ്ഡലത്തിൽ സുരേഷ് ഗോപിയെ മത്സരിപ്പിക്കണം ബി ജെ പി വയനാട് ജില്ല കമ്മറ്റി ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.

വയനാട്ടിൽ രാഹുൽ മത്സരിക്കുകയാണ് എങ്കിൽ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ മത്സരിച്ചേക്കും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തുഷാർ തൃശൂരിൽ നിന്നു തന്നെ ജനവിധി തേടും എന്ന് വ്യക്തമാക്കി. വയനാ‍ട് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയെ കുറിച്ച് ഞായറാഴ്ച വൈകുന്നേരത്തിനുള്ളിൽ തന്നെ ധാരനയാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് തുഷാർ വെള്ളപ്പള്ളി പറഞ്ഞു.

പൈലി വാത്യാട്ടിനെയാണ് നിലവിൽ വയനാട്ടിലെ എൻ ഡി എ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. രാഹുൽ വയനാട്ടിൽ മത്സരിക്കുകയാണ് എങ്കിൽ സ്ഥനാർത്ഥിയെ മാറ്റിയേക്കും എന്ന് പ്രഖ്യാപന വേളയിൽ തന്നെ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുനു. മണ്ഡലത്തിൽ അറിയപ്പെടുന്ന സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കണം എന്ന ആവശ്യം ഉയർന്നതോടെ സുരേഷ് ഗോപി വയനാട്ടിൽ സ്ഥാനാർത്ഥിയായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :