ചെറിയ വേഷമായിട്ടും ലൂസിഫറിൽ തിളങ്ങി ടൊവിനോയുടെ ജതിൻ രാംദാസ്, പൃഥ്വിരാജിന് നന്ദി അറിയിച്ച് താരം പറഞ്ഞത് ഇങ്ങനെ !

Last Modified ഞായര്‍, 31 മാര്‍ച്ച് 2019 (14:32 IST)
പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലീസിഫെർ തിയറ്റുറുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ലൂസിഫറിനെ മലയാളത്തിലെ മികച്ച മാസ്സ് സിനിമകളിൽ ഒന്നായി പ്രേക്ഷകർ അംഗീകരിച്ചുകഴിഞ്ഞു. ഏറെ കാലത്തിന് ശേഷം മോഹൻ‌ലാലിൽ മാസ് അപ്പിയറൻസിൽ എത്തിയ നിനിമ ആരാധകർ ആഘോഷമാക്കുകയണ്.

സ്റ്റീഫൻ നെടുമ്പള്ളിക്കൊപ്പം സിനിമയിൽ ഓരോ കഥാപത്രങ്ങളും പ്രേക്ഷക പ്രസംസ നേടുകയാണ്. ജതിൻ രാംദാസ് എന്ന കഥാപാത്രമായാണ് ടൊവിനോ സിനിമയിൽ എത്തുന്നത്. ചെറിയ കഥാപാത്രമായിരുന്നിട്ട്കൂടി ജതിൻ എന്ന കഥാപാത്രത്തെയും പ്രേക്ഷർ ഏറ്റെടുത്തു. ചിത്രത്തിലെ ട്രെയിലറിൽ തന്നെ ടൊവിനോ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ലൂസിഫറിലെ കഥാപാത്രം നൽകിയതിൽ പൃഥ്വിരാജിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയണ് ടൊവിനോ. ‘ലൂസിഫറിന്റെ ഭാഗമാകൻ സാധിച്ച് ഭാദ്യമാണ്, താങ്ക് യു സോ മച്ച് ബ്രദർ‘ എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം പൃഥ്വിയും ടൊവിനോയും ഒരുമിച്ചു നിൽക്കുന്ന ലോക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് തന്റെ ഇസ്റ്റഗ്രാമിലൂടെയായിരുന്നു ടൊവിനോയുടെ പ്രതികരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :