ഋഷഭ് പന്തിനെതിരെ ഒത്തുകളി ആരോപണം, സ്റ്റംപ് മൈക്കിൽ പതിഞ്ഞ ശബ്ദം താരത്തിന് തലവേദനയാകുന്നു !

Last Modified ഞായര്‍, 31 മാര്‍ച്ച് 2019 (15:34 IST)
ഡൽഹി ക്യാപിറ്റൽ‌സ് താരം ഋഷഭ് പന്തിനെതിരെ ഒത്തുകളി ആരോപണവുമായി ക്രിക്കറ്റ് ആരാധകർ, കൊൽക്കത്തയുമായുള്ള മത്സരത്തിനിടെ സ്റ്റംപ് മൈക്കിൽ പതിഞ്ഞ താരത്തിന്റെ ശബ്ദമാണ് ഇപ്പോൾ വിവാദമായിരികുന്നത്. ഋഷഭ് പന്ത് ഒത്തുകളിൽക്കുകയാണ് എന്ന ആരോപിച്ച് നിരവധി പേരാണ് സമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

കൊൽക്കത്തയുടെ ഇന്നിംഗ്സിലെ നാലാമത്തെ ഓവറിലായിരുന്നു സംഭവം, റോബിൽ ഉത്തപ്പ സ്ട്രൈക്കിൽ ബാറ്റ് ചെയ്യുന്ന സമയത്ത് സന്ദീപ് ലാമിചാനെ ബോൾ ചെയ്യാൻ ഒരുങ്ങവെ ‘ഇത് ഒരു ബൌണ്ടറിയായിരിക്കും‘ എന്ന് പന്ത് പ്രവചിക്കുകയായിരുന്നു. പന്ത്
പറഞ്ഞതുപോലെ തന്നെ ബോൾ ബൌണ്ടറി കടന്നു.

താ‍രം പ്രവചനം നടത്തുന്നത് സ്റ്റം‌പ് മൈക്കിൽ പതിഞ്ഞിരുന്നു. ഇത് ഇപ്പോൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഫോർ ആയിരിക്കും എന്ന് പന്ത് പ്രവചിക്കുന്നത് സ്റ്റംബ് മൈക്കിലൂടെ വ്യക്തമാക്കി കേൾക്കാം എന്നും അധികൃതർ ഇത് അവഗണിച്ചു എന്നുമാണ് ആരോപണം ഉന്നയിക്കുന്നവർ പറയുന്നത്. മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് ഒത്തുകളി എന്ന വാദത്തിന് ശക്തി കൂടിയത്.ഫോട്ടോ ക്രഡിറ്റ്സ്: ബി സി സി ഐ/ ഐ പി എൽഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :