നളന്ദയിലും തബ്‌ലീഗ് സമ്മേളനം നടന്നു, പങ്കെടുത്തത് 640 പേർ, 366 പേരെ കണ്ടെത്താനായില്ല

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 18 ഏപ്രില്‍ 2020 (10:11 IST)
ബീഹാറിലെ നളന്ദയിലും നിസാമുദ്ദീൻ മർക്കസിന് സമാനമായി മത സമ്മേക്കനം നടന്നതായി റിപ്പോർട്ടുകൾ. നളന്ദ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ചിലർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് സംസ്ഥാന ആഭ്യന്തര വകുപ്പിനെ കത്തിലൂടെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

മാർച്ച് 14, 15 തീയതികളിലാണ് നളന്ദയിൽ തബ്‌ലീഗ് സമ്മേളനം നടന്നത്. 640 പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇതിൽ 274 പേരെ മാത്രമേ തിരിച്ചറിയാൻ സാധിച്ചിട്ടൊള്ളു. സമ്മേളനത്തിൽ വിദേശികൾ പങ്കെടുത്തിരുന്നോ എന്നതും വ്യക്തമല്ല. നളന്ദയിൽ സമ്മേളനത്തിൽ പങ്കെടുത്തിരുന്ന ചിലർ നിസാമുദ്ദീനിലെ സമ്മേളനത്തിലും പങ്കെടുത്തു. ബീഹാൻ, ജാർഗണ്ഡ് എന്നിവിടങ്ങളിൽനിന്നുമാണ് കൂടുതൽ പ്രതിനിധികൾ പങ്കെടുത്തത് എന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :