ഒറ്റ അക്ക വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ നിരത്തിലിറക്കാം, ക്രമീകരണം ഇങ്ങനെ

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 18 ഏപ്രില്‍ 2020 (09:39 IST)
തിരുവനന്തപുരം: യാത്രകൾക്കും മറ്റു മേഖകളിലും ഇളവുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ ലോക്‌ഡൗൺ മാർഗരേഖ പുറത്തിറക്കി. രോഗബാധയുടെ തീവ്രത അനുസരിച്ച് 4 സോണുകളാക്കി തിരിച്ചാണ് ഇളവുകൾ. റെഡ് സോൺ, ഓറഞ്ച്, എ, ഓറഞ്ച് ബി, ഗ്രീൻ എന്നിവയാണ് സോണുകൾ. റെഡ് സോണിൽ വരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മെയ് മൂന്ന് വരെ പൂർണ നിയന്ത്രണം തുടരും.

ഓറഞ്ച് എ സോണിൽ വരുന്ന പത്തനംതിട്ട, എറണാകുളു, കൊല്ലം ജില്ലകളില്‍ ഏപ്രില്‍ 24 ന് ശേഷം ഭാഗിക നിയന്ത്രണം തുടരും, ഓറഞ്ച് ബി സോണിൽ വരുന്ന ആലപ്പുഴ, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളീൽ ഏപ്രിൽ 20 ശേഷം ഇളവുകൾ നൽകും. ഗ്രീൻ സോണിലുള്ള കോട്ടയം, ഇടുക്കി ജില്ലകളിലും ഏപ്രിൽ 20 മുതൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പരുള്ള വാഹനങ്ങളും ഇരട്ട അക്കവാഹനങ്ങള്‍ മറ്റ് ദിവസങ്ങളിലും നിരത്തിലിറക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :