അഭിമന്യു വധത്തില്‍ നേതാക്കള്‍ പിടിയിലായതില്‍ പ്രതിഷേധിച്ച് നാളെ എസ്ഡിപിഐ ഹര്‍ത്താല്‍

അഭിമന്യു വധത്തില്‍ നേതാക്കള്‍ പിടിയിലായതില്‍ പ്രതിഷേധിച്ച് നാളെ എസ്ഡിപിഐ ഹര്‍ത്താല്‍

   Sdpi , Abhimanyu , Abhimanyu murder case , police , SDPI Strike , SDPI , എസ്ഡിപിഐ , മഹാരാജാസ് , ഹര്‍ത്താല്‍
കൊച്ചി| jibin| Last Modified തിങ്കള്‍, 16 ജൂലൈ 2018 (16:17 IST)
നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്താലിന് ആഹ്വാനം ചെയ്‌ത് എസ്ഡിപിഐ. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ സംസ്ഥാന പ്രസിഡന്റടക്കം ഏഴ് നേതാക്കള്‍ കസ്റ്റഡിയിലായതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാല്‍, പത്രം, ആശുപത്രി എന്നിവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എംകെ മനോജ്കുമാർ, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്തലി എന്നിവർക്കു പുറമെ ഇവർ വന്ന മൂന്നു വാഹനങ്ങളുടെ ഡ്രൈവർമാരുമാണ് പൊലീസിന്റെ പിടിയിലായത്.

അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രെസ്സ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തിയതിന് ശേഷം പുറത്ത് എത്തിയപ്പോഴാണ് ഇവരെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തത്. കരുതല്‍ തടങ്കലിന്റെ ഭാഗമായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :