സിയാറ കൊടുങ്കാറ്റിൽ സാഹസിക ലാൻഡിങ്, ആടിയുലഞ്ഞ് വിമാനം, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 13 ഫെബ്രുവരി 2020 (13:47 IST)
ബ്രിട്ടണിലെ സിയറ കൊടുങ്കാറ്റിനിടെ ലാൻഡ് ചെയ്യാൻ ശ്രമിയ്ക്കുന്ന വിമാനത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി തരംഗമാവുകയാണ്. ലാൻഡിങ്ങിനിടെ ഭീതി പരത്തി വിമാനം ആടി ഉലയുന്നത് വീഡിയോയിൽ കണാം. ഞായറാഴ്ച ബെർമിംഹാം വിമാനത്താവളത്തിൽ വിസ് എയർ വിമാനം ലാൻഡ് ചെയ്യുന്ന ദൃശ്യമാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നത്.

കാറ്റിൽ ആടി ഉലഞ്ഞാണ് വിമാനം വരുന്നത് തന്നെ. വിദഗ്ധനായ പൈലറ്റ് ഏറെ സൂക്ഷ്മതയോടെ വിമാനം താഴ്ത്തിക്കൊണ്ടുവന്ന ലാൻഡ് ചെയ്തത്. കാറ്റിനെ നേരിടാൻ വിമനാത്തെ ഒരു വശത്തേയ്ക്ക് ചരിച്ചാണ് ലാൻഡ് ചെയ്തത്. ക്രാബിംഗ് എന്നാണ് ഇതിന് പറയുക.

യുകെയുടെ പല ഭാഗങ്ങളിലും 90 മൈൽ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. ഇതിനാൽ തന്നെ ലാൻഡിങ്ങിനും ടേക്ക് ഓഫിനും വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. പല വിമാനങ്ങളും ലാൻഡ് ചെയ്യാനാവാതെ വഴി തിരിച്ചു വിടുകയാണ്. അടിയന്തര ലാൻഡിങ് ആവശ്യമായ സാഹചര്യങ്ങളിൽ മാത്രമാണ് വിമാനങ്ങൾ ഇത്തരത്തിൽ ലാൻഡ് ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :