കാമുകിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ക്ലോസറ്റിൽ തള്ളി, കണ്ണും ആന്തരികാവയവങ്ങളും ചൂഴ്ന്നെടുത്തു

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 13 ഫെബ്രുവരി 2020 (13:19 IST)
മോസ്കോ സിറ്റി: 26കാരിയായ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ക്ലോസറ്റിൽ തള്ളി 46കാരൻ. കൊലപാതകത്തിന് ശേഷം ചോരയിൽകുളിച്ച് പുറത്തിറങ്ങിയതോടെ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. സംഭവത്തിൽ എറിക് ഫ്രാൻസിസ്കോ എന്ന സിവിൽ എഞ്ചിനിയറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഗ്രിത് എക്‌സാമില വാര്‍ഗസ് എന്ന 26കാരിയാണ് ക്രുരമായി കൊല്ലപ്പെട്ടത്.

സംഭവ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു, ഇതിനിടെയിൽ ഇൻഗ്രിത് തന്നെ ശരീരത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു എന്ന് എറിക് പൊലീസിനോട് പറഞ്ഞു. എന്നാൽ പിന്നീട് എറികിന്റെ മൊഴി അവിശ്വസനീയമായിരുന്നു എന്ന് പൊലീസ് പറയുന്നു. ഒരിക്കൽ കൂടി തന്റെ ശരീരത്തിൽ കത്തി കുത്തിയിറക്കാൻ ഇൻഗ്രിതിനോട് എറിക് ആക്രോശിക്കുകയായിരുന്നു ഇതോടെ ഒരികൽ കൂടി യുവതി എറികിനെ കുത്തി.

പിന്നീട് കത്തി പിടിച്ച് വാങ്ങി ഇൻഗ്രിതിനെ ക്രൂരമായി മുറിവേൽപ്പിച്ചു എന്നും കഴുത്തറുത്ത് കൊലപ്പെടുത്തി എന്നും എറിക് പൊലീസിന് മൊഴി നൽകി. യുവതി മർദിച്ചെന്ന് ഉറപ്പായതോടെ ശരീരം വെട്ടിനുറുക്കി ക്ലോസറ്റിൽ തള്ളി. മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങൾ പലയിടങ്ങളിൽ വിതറി. യുവതിയുടെ ചർമ്മാം മുഴുവനും നീക്കം ചെയ്ത നിലയിലായിരുന്നു, കണ്ണും, ആന്തരിക അവയവങ്ങളും ചൂഴ്ന്നെടുത്ത് അപ്പർട്ട്മെന്റിന്റെ പാല ഭാഗങ്ങളിലായി ഉപേക്ഷിച്ചു. കാമുകിയെ കൊലപ്പെടുത്തിയ വിവരം എറിക് മുൻ ഭാര്യയെ ഫോണിൽ വിളിച്ച് അറിയിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :