പൊട്ടിക്കരഞ്ഞ് 16കാരി, നാട്ടുകാർ കാരണം അന്വേഷിച്ചത്തോടെ പുറത്തുവന്നത് ക്രൂര കൂട്ട ബലാത്സംഗം

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (19:45 IST)
സോളാപുര്‍: 16 വയസുകാരി ആറ് മാസത്തോളം തുടര്‍ച്ചയായി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം നടുക്കത്തോടെയാണ് നാട്ടുകാർ കേട്ടത്. സ്വയം നിയന്ത്രിയ്ക്കാനാകാതെ പൊട്ടിക്കരഞ്ഞ പെൺകുട്ടിയോട് നാട്ടുകാർ വിവരങ്ങൾ ആരാഞ്ഞതോടെയാണ് ക്രൂരമായ കൂട്ടബലാത്സംഗത്തിനെ കഥ പുറത്തുവന്നത്.

സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 10 പേർ കേസിൽ പ്രതികളാണ്. മറ്റുള്ളവർക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. കഴിഞ്ഞ ആറുമാസത്തോളമായി സോളാപൂർ സ്വദേശിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പ്രതികൾ പീഡനത്തിന് ഇരയാക്കി വരികയായിരുന്നു. പ്രതികളിൽ ചിലർ പെൺകുട്ടിയുടെ സുഹൃത്തുക്കളാണ്. ഇവർ മുഖേണേയാണ് മറ്റുള്ളവർ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

തന്നെ വിവിധ ഇടങ്ങളിലേയ്ക്ക് കൊണ്ടുപോയി പ്രതികൾ പീഡനത്തിന് ഇരയാക്കി എന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. കഴിഞ്ഞ ദിവാസം നഗരത്തിലെ ഒരു ക്ഷേത്രത്തിന് പുറത്തുനിന്ന് പെണ്‍കുട്ടി കരയുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :