റെയ്‌നാ തോമസ്|
Last Modified വ്യാഴം, 13 ഫെബ്രുവരി 2020 (12:17 IST)
ഇരട്ടസംഖ്യ വരുന്ന തിയ്യതികളിൽ സെക്സ് ചെയ്യുകയാണെങ്കിൽ ആൺകുട്ടികളും ഒറ്റസംഖ്യ വരുന്ന തിയ്യതികളിലുള്ള ലൈംഗിക ബന്ധത്തിൽ പെൺകുട്ടികളും ജനിക്കുമെന്ന് മറാത്തി പ്രാസംഗികൻ.
നല്ല സമയത്തല്ല, ലൈംഗിക ബന്ധമെങ്കിൽ ജനിക്കുന്ന കുട്ടി കുടുംബത്തിന് ചീത്തപ്പേര് വരുത്തി വയ്ക്കുമെന്ന് പ്രസംഗത്തിനിടയിൽ പ്രാസംഗികൻ പറഞ്ഞു. മറാത്തി പ്രാസംഗികനായ ഇന്ദുരികർ മഹാരാജാണ് വിചിത്രവാദവുമായി രംഗത്ത് എത്തിയത്.
അഹമ്മദബാദിലെ ഒരു ഗ്രാമത്തിൽ സംസാരിക്കുമ്പോഴായിരുന്നു മഹാരാജ് വിവാദ പ്രസ്‌താവന നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വലിയ എതിർപ്പാണ് ഇദ്ദേഹത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.