‘ചപാകി’ലെ അക്രമിയെ ഹിന്ദുവാക്കി?; ദീപികയ്ക്കെതിരെ പുതിയ പ്രചാരണവുമായി സംഘപരിവാർ

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 9 ജനുവരി 2020 (16:12 IST)
ജെ എൻ യുവിൽ ആക്രമികപ്പെട്ട വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ബോളിവുഡ് നടി സമരപന്തലിലെത്തിയതോടെയാണ് ഇവർക്കെതിരെ സംഘപ്രിവാർ നുണപ്രചാരണങ്ങൾ അഴിച്ച് വിട്ടത്. ദീപികയുടെ പുതിയ ചിത്രം ചപാക് ബഹിഷ്‌കരിക്കാനും അണ്‍ഫോളോ ചെയ്യാനും സംഘപരിവാര്‍ അനുകൂല സംഘടനകളും വ്യക്തികളും ആഹ്വാനം ചെയ്തിരുന്നു.

എന്നാല്‍ അവയെല്ലാം വിപരീതഫലമാണ് സൃഷ്ടിച്ചത്. ഇതിനുശേഷം സോഷ്യൽ മീഡിയകളിൽ ദീപികയ്ക്ക് ഫോളോവേഴ്സ് വർധിക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അടുത്ത പ്രചാരണവുമായി എത്തിയിരിക്കുകയാണ് സംഘപരിവാര്‍ അനുകൂലികൾ.

ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പറയുന്ന ചപാക് ആണ് ദീപികയുടെതായി റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത പടം. ഇതിന്റെ നിർമാതാവും ദീപിക തന്നെയാണ്. ചിത്രത്തിലെ അക്രമിയുടെ മതം മാറ്റിയെന്നാണ് പുതിയ ആരോപണം.

നദീം ഖാന്‍ എന്നാണ് ലക്ഷ്മി അഗര്‍വാളിനെതിരെ ആസിഡ് ആക്രമണം നടത്തിയ വ്യക്തിയുടെ പേരെന്നും എന്നാല്‍ സിനിമയില്‍ അത് രാജേഷ് എന്നാക്കി മാറ്റിയെന്നുമാണ് ആരോപണം. സോഷ്യല്‍ മീഡിയയില്‍ ദീപികയ്ക്കെതിരെ അരങ്ങേറിയ ഹേറ്റ് കാമ്പയിനുകള്‍ നടിയെ ഒരു വിധത്തിലും ബാധിക്കില്ലെന്ന് ഉറപ്പാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :