പത്തിരിയും നാടൻ കോഴിക്കറിയും ഉണ്ടാക്കിയാലോ?

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 2 ജനുവരി 2020 (14:04 IST)
പത്തിരിയും കോഴിക്കറിയും ഒരു ഒന്നൊന്നര കോമ്പിനേഷൻ ആണ്. പത്തിരി ഉണ്ടാക്കാന്‍ അറിയാത്തവരായി ആരും ഉണ്ടാകില്ല. എങ്കിലും എങ്ങിനെയാണെന്ന് ഒന്നുകൂടി നോക്കാം...


ഒരു കയിൽ (കയിൽ എന്നുപറഞ്ഞാല്‍ കറിയെല്ലാം എടുക്കുന്നത്) പൊടിക്ക് ഒരു കയിൽ വെള്ളം എന്നതാണ് കണക്ക്. പൊടിക്കനുസരിച്ച് വെള്ളം തിളപ്പിക്കാന്‍ വക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പിടുക. വെള്ളം നന്നായി തിളക്കുമ്പോള്‍ അതിലേക്ക് പൊടി ഇടുക. അല്പം കഴിഞ്ഞ് നന്നായി ഇളക്കിയിട്ട് തീ ഓഫ് ചെയ്യുക. അതിനുശേഷം നന്നായി കുഴച്ച് ഉരുളകളാക്കി പത്തിരി കല്ലിൽ വെച്ച് പരത്തി നാടൻ അടുപ്പിൽ വെച്ചു ചുട്ടെടുത്ത ശേഷം കഴിക്കാന്‍ ആ‍വശ്യമുള്ളപ്പോള്‍ ഉപയോഗിക്കാം.

ഇനി ചിക്കന്‍ കറി എങ്ങിനെയുണ്ടാക്കാമെന്നു നോക്കാം...
ആദ്യം വെളിച്ചെണ്ണ ഒഴിച്ചു ഉള്ളി, തക്കാളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പുതീന ഇല, കറിവേപ്പില എന്നിവയെല്ലാം ഇട്ട് നന്നായി വയ്യറ്റിയെടുക്കുക. ഇതിലേക്കു ഒരു സ്പൂണ്‍ മുളകുപൊടി, അര സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു സ്പൂണ്‍ മല്ലിപ്പൊടി, കുരുമുളക് പൊടി, ഗരം മസാലയുടെ പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. അതിനുശേഷം പാകത്തിനുള്ള വെള്ളവും ഉപ്പും ചേര്‍ത്ത് അതിലേക്ക് ചിക്കന്‍ ഉരുളക്കിഴങ്ങ് അരിഞ്ഞത് എന്നിവയിട്ട് മൂടിവെച്ച് നന്നായി വേവിക്കുക.

ഒരു കപ്പ തേങ്ങ ചിരവിയത്, കറിവേപ്പില, പെരും ജീരകം, ചെറിയ ഉള്ളി, അല്പം മഞ്ഞള്‍ പൊടി എന്നിവ ഒരു ചീനച്ചട്ടിയില്‍ ഇട്ട് വറുത്തെടുക്കുക. അതിനു ശേഷം അത് മിക്സിയിലോ അല്ലെങ്കില്‍ അമ്മിയിലോ ഇട്ട് നന്നായി അരക്കുക. ഈ അരപ്പ് വെന്തുകഴിഞ്ഞ കറിയിലേക്ക് ഒഴിക്കുക. അതിനുശേഷം കറി ഒന്നു കൂടി ചൂടാക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ഒരിക്കലും രണ്ടാമതും കറി തിളക്കരുത്. കറി തൂമിക്കാനായി വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും വയറ്റി കറിയിലെക്ക് ചേർക്കുക. ചിക്കന്‍ കറി റെഡി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

മുടിയുടെ കട്ടി കുറയുന്നോ, പ്രോട്ടീന്റെ കുറവായിരിക്കാം!

മുടിയുടെ കട്ടി കുറയുന്നോ, പ്രോട്ടീന്റെ കുറവായിരിക്കാം!
ശരീരത്തിന് ദിവസേനയുള്ള അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യ ഘടകമാണ് പ്രോട്ടീന്‍. ...

ഈ കൊടും ചൂടത്ത് കരിമ്പിന്‍ ജ്യൂസൊന്നും വാങ്ങി കുടിക്കരുതേ! ...

ഈ കൊടും ചൂടത്ത് കരിമ്പിന്‍ ജ്യൂസൊന്നും വാങ്ങി കുടിക്കരുതേ! ഇക്കാര്യങ്ങള്‍ അറിയണം
ധാരാളം പേര്‍ ജ്യൂസുകള്‍ ഇഷ്ടപ്പെടുന്നവരാണ്. അതും ചൂട് കാലത്ത്. ആളുകള്‍ സ്ഥിരമായി ജ്യൂസും ...

ഹീറ്റ് സ്ട്രോക്കിന്റെ ഈ ലക്ഷണങ്ങൾ നിങ്ങൾ അവഗണിക്കരുത്!

ഹീറ്റ് സ്ട്രോക്കിന്റെ ഈ ലക്ഷണങ്ങൾ നിങ്ങൾ അവഗണിക്കരുത്!
ഹീറ്റ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ മനസിലാക്കി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

മാനസികാരോഗ്യം നിലനില്‍ക്കണമെങ്കില്‍ ഈ വിറ്റാമിന്റെ കുറവ് ...

മാനസികാരോഗ്യം നിലനില്‍ക്കണമെങ്കില്‍ ഈ വിറ്റാമിന്റെ കുറവ് ഉണ്ടാകാന്‍ പാടില്ല
ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ് ഉണ്ടാകുകയെന്ന് പറയാറുണ്ട്. ശരീരത്തില്‍ ചില ...

ഉപ്പിന്റെ ഉപയോഗം കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

ഉപ്പിന്റെ ഉപയോഗം കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?
നമ്മൾ എല്ലാ കറികളിലും ചേർക്കാറുള്ള ചേരുവകയാണ് ഉപ്പ്. ഉപ്പ് കൂടുന്നതും കുറയുന്നതുമൊക്കെ ...