'ജെഎൻയു കമ്മ്യൂണിസ്റ്റുകളുടെ താവളം'; ആക്രമണം ഏറ്റെടുത്ത് ഹിന്ദു രക്ഷാദൾ രംഗത്ത്

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 7 ജനുവരി 2020 (12:57 IST)
ജെഎൻയു സർവകലാശാലയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സർവകലാശാലയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും തങ്ങൾക്ക് അത് അംഗീകരിക്കാൻ കഴിയാത്തതു കൊണ്ടാണ് അക്രമം നടത്തിയതെന്നും അവർ പറഞ്ഞു.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിന്ദു രക്ഷാ ദൾ ഏറ്റെടുത്തത്. സംഘടനയുടെ നേതാവായ ഭൂപേന്ദ്ര തൊമാർ അഥവാ പിങ്കി ചൗധരിയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

ജെഎൻയു കമ്മ്യൂണിസ്റ്റുകളുടെ താവളമാണ്. അത്തരം താവളങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾക്ക് കഴിയില്ല. നമ്മുടെ രാജ്യത്തെയും മതത്തിനെയും അവർ അധിക്ഷേപിക്കുന്നു. നമ്മുടെ മതത്തിനു നേർക്കുള്ള അവരുടെ സമീപനം ദേശവിരുദ്ധമാണ്. ഭാവിയിലും ഏതെങ്കിലും സർവകലാശാലകളിൽ ഇത്തരം ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുകയാണെങ്കിൽ അവിടെയും ഞങ്ങൾ ഇതേ സമീപനം സ്വീകരിക്കും.”- ഭൂപേന്ദ്ര തൊമാർ വീഡിയോയിലൂടെ പറഞ്ഞു.

വടികളും ചുറ്റികയും മറ്റ് മാരകായുധങ്ങളുമായി
അക്രമി സംഘം ഹോസ്റ്റലുകളിലേക്ക് അതിക്രമിച്ച് കയറി വന്ന് മർദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. സബർമതി ഹോസ്റ്റൽ അടിച്ച് തകർത്തു. നിർത്തിയിട്ട വാഹനങ്ങൾ തകർക്കുകയും ഹോസ്റ്റലുകൾക്ക് നേരെ കല്ലെറിയുകയുമുണ്ടായി.ഹോസ്റ്റൽ ഫീസ് വർധന വിഷയമാക്കി വിദ്യാർത്ഥികൾ തമ്മിൽ നേരത്തെ തന്നെ പ്രശ്‌നമുണ്ടായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :