ഉത്തർപ്രദേശിൽ വിമാനം ഹൈവേയിലിറങ്ങി, ഭയന്നുവിറച്ച് യാത്രക്കാർ, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 18 ഫെബ്രുവരി 2020 (15:40 IST)
ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു വിമാനം നമ്മുടെ തൊട്ടുമുന്നിൽ ലാൻഡ് ചെയ്താൽ എങ്ങനെയിരിക്കും. വിദേശ രാജ്യങ്ങളിൽ ഇത്തരം സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. എന്നാൽ ഉത്തർപ്രദേശിൽ വിമാനം ഹൈവേയിൽ ഇറങ്ങിയത് കണ്ട് അമ്പരന്നിരിയ്ക്കുകയാണ് യാത്രക്കാർ. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സാമുഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.

സാങ്കേതിക തകരാറുകളെ തുടർന്ന് സർദാർപൂർ ഗ്രാമത്തിലെ ഈസ്റ്റേൺ പെരിഫറൽ എക്സ്‌പ്രെസ്‌വേയിലാണ് ചെറുവിമാനം അടിയന്തര ലാൻഡിങ് നടത്തിയത്. പൽവാലിനെയും ഹരിയനയിലെ സോനിപത്തിനെയും ബന്ധിപ്പിയ്ക്കുന്ന ഹൈവേയിലാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്.

കനേഡിയൻ നിർമ്മിത സെനൈർ സിഎച്ച് 701 എന്ന ചെറു വിമാനമാണ് ഹൈവേയിൽ പറന്നിറങ്ങിയത്. രണ്ടുപേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണ് ഇത്. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പേരും സാരമായ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. നാഷണൽ കേഡറ്റ്സ് കോർപ്‌സിന്റെ ഉടമസ്ഥതയിലുള്ള പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്.



ഫോട്ടോ ക്രെഡിറ്റ്സ്: എഎൻഐ യുപി ട്വിറ്റർ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :