ദേശീയപതാക തലകീഴായി ഉയർത്തി, പതാക തല തിരിഞ്ഞതറിയാതെ സലൂട്ട് ചെയ്ത് മന്ത്രി

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 27 ജനുവരി 2020 (13:22 IST)
ഹൈദെരാബാദ്: റിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയ തലകീഴായി ഉയർത്തി മന്ത്രി. വിശഖപട്ടണത്ത് പാർട്ടി ഓഫിസിൽ നടന്ന ചടങ്ങിലാണ് ആന്ധ്രാപ്രദേശ് ടൂറിസം മന്ത്രി അവന്തി ശ്രീനിവാസ് തലകീഴായി പതാക ഉയർത്തിയത്. തലകീഴായാണ് പതാക ഉയർത്തിയിരിയ്ക്കുന്നത് എന്ന് ശ്രദ്ധിക്കാതെ മന്ത്രി പതാകയ്ക്ക് സല്യൂട്ട് നൽകുകയും ചെയ്തു.

ദേശീയ ഗാനം അവസാനിച്ച ശേഷമാണ് മഹാഅബദ്ധം പറ്റിയത് പ്രവർത്തകർക്ക് മനസിലായത്. ഇതിനകം തന്നെ തലകീഴായി പതാക ഉയർത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ എത്തിയിരുന്നു. അബദ്ധം പറ്റിയത് മനസിലായതോടെ മന്ത്രി പാർട്ടി പ്രവർത്തകരോട് പൊട്ടിത്തെറിച്ചു. പതാക കൊടിമരത്തിൽ സ്ഥാപിച്ചവർക്കെതിരെ നടപടി സ്വീകരിയ്ക്കാൻ മന്ത്രിയും പാർട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :